»   » കാത്തിരിക്കാന്‍ വയ്യ, ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രമല്ല?

കാത്തിരിക്കാന്‍ വയ്യ, ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രമല്ല?

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസനെ നായകനാക്കി കുഞ്ഞിരാമയണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ യുവ സംവിധായകനാകനാണ് ബേസില്‍ ജോസഫ്. ടൊവിനോയെ നായകനാക്കി സംവിധാനം രണ്ടാമത്തെ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ എത്തിയതോടെ ബേസില്‍ ശ്രദ്ധിക്കപ്പെട്ടു.

സൂപ്പര്‍ സ്റ്റാറാകാന്‍ വില്ലന്‍ ആകണമോ? വില്ലനാകാനാനുള്ള നിവിന്‍ പോളിയുടെ ആഗ്രഹത്തിന് പിന്നില്‍?

നിവിന്‍ പോളിക്ക് വേണ്ടി പൃഥ്വിരാജിന്റെ നായിക വേണ്ടെന്ന് വച്ചത് കരാര്‍ ചെയ്ത മൂന്ന് സിനിമകള്‍!

ഉണ്ണി ആറിന്റെ തിരക്കഥയില്‍ മൂന്നാമത്തെ ചിത്രമൊരുക്കയാണെന്ന് ബേസില്‍ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയും ടൊവിനോയുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രം മാറ്റി വച്ച് മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബേസിലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

2019ല്‍ മമ്മൂട്ടി ചിത്രം

മമ്മൂട്ടിയെയും ടൊവിനോയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി ആറിന്റെ തിക്കഥയില്‍ ഒരുക്കുന്ന ചിത്രം ഗോദയ്ക്ക് പിന്നാലെ പ്രഖ്യാപിച്ചിരുന്നതാണ്. സിനിമയുടെ ചിത്രീകരണം 2019ലെ ഉണ്ടാകു എന്നും അന്നേ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി ചിത്രത്തിന് മുമ്പ്

മമ്മൂട്ടി ചിത്രം ആരഭിക്കുന്നതിന് ഇനിയും ഒരു വര്‍ഷം കാത്തിരിക്കേണ്ടതിലാല്‍ ഈ ഇടവേളയില്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ബേസില്‍ ജോസഫ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ പാഴൂറിന്റേതാണ് തിരക്കഥ.

ബിജു മേനോന്‍ നായകന്‍

ബേസിലിന്റെ പുതിയ ചിത്രത്തില്‍ ബിജു മേനോനായിരിക്കും നായക വേഷത്തിലെത്തുക. എന്നാല്‍ ചിത്രത്ത സംബന്ധിച്ച വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജു മേനോനൊപ്പം വീണ്ടും

ബേസില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ ബിജു മേനോനും അഭിനയിച്ചിരുന്നു. ബിജു മേനോന്റെ ശബ്ദത്തില്‍ നരേറ്റ് ചെയ്ത സിനിമയുടെ ക്ലൈമാക്‌സില്‍ സസ്‌പെന്‍സ് കഥാപാത്രമായിട്ടായിരുന്നു താരം എത്തിയത്.

റോസാപ്പൂവിലും

സംവിധായകനാകുന്നതിന് മുമ്പേ ഹോംലീ മീല്‍സ് എന്ന ചിത്രത്തില്‍ ബേസില്‍ അഭിനയിച്ചിരുന്നു. ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം റോസാപ്പിലും ഒരു കഥാപാത്രത്തെ ബേസില്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

English summary
Basil Joseph's next movie after Godha is not Mammootty movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X