twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ഗുണ്ടയാവാനായി പലരും വിസമ്മതിച്ചു! രാജാവിന്റെ മകനിലേക്ക് സുരേഷ് ഗോപി എത്തിയത് ഇങ്ങനെ!

    |

    മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുകളിലൊരാളാണ് ഡെന്നീസ് ജോസഫ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. രാജാവിന്റെ മകനുമായി ബന്ധപ്പെട്ട വിശേഷത്തെക്കുറിച്ച് അദ്ദേഹം അടുത്തിടെയും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഗുണ് കഥാപാത്രത്തെ അവതരിപ്പിക്കാനായി താരങ്ങളെ സമീപിച്ചിരുന്നുവെങ്കിലും ല്ലൊവരും ആ അവസരം നിരസിക്കുകയായിരുന്നു. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിലായാണ് ചിത്രത്തിലേക്ക് സുരേഷ് ഗോപി എത്തിയത്. ആ സമയത്ത് അദ്ദേഹം പുതുമുഖമായിരുന്നു.

    കൊള്ളാവുന്ന താരങ്ങളെയൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ആ കഥാപാത്രത്തെ രണ്ടാക്കാനും രണ്ട് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കാമെന്നും കരുതിയത്. തമ്പി കണ്ണന്താനത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സമ്മതമായിരുന്നു. മോഹന്‍ ജോസിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ഒരു രംഗത്ത് ഡയലോഗില്ലാതെ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. സുരേഷ് ഗോപിയുടേതായിരുന്നു ആ ചിത്രങ്ങള്‍. അങ്ങനെയാണ് അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഡെന്നീസ് ജോസഫ് ഓര്‍ത്തെടുക്കുന്നു.

    Mohanlal, Suresh Gopi

    നമ്പര്‍ 20 മദ്രാസ് എന്ന സിനിമ എഴുതുന്നതിനിടയില്‍ തനിക്ക് നഷ്ടമായ വലിയൊരു അവസരത്തെക്കുറിച്ചും അദ്ദേഹം ലേഖനത്തില്‍ കുറിച്ചിരുന്നു. മണിരത്‌നം ചിത്രമായ അഞ്ജലിക്ക് വേണ്ടി എഴുതാനായി ആ സമയത്ത് തന്നെ സമീപിച്ചിരുന്നുവെന്നും അതില്‍ തനിക്ക് നഷ്ടബോധമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നത്തിന്റെ അവസരമായിരുന്നു മിസ്സായി പോയത്. നമ്പര്‍ 20 മദ്രാസ് മെയില്‍ ടിവിയില്‍ വരുമ്പോള്‍ ഇന്നും ആളുകള്‍ കാണുന്നുണ്ടെന്ന ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    English summary
    Behind the scene incident of Rajavinte Makan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X