»   » റോബിന്‍ഹുഡിലേക്ക് ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നില്ല, പിന്നെ??

റോബിന്‍ഹുഡിലേക്ക് ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നില്ല, പിന്നെ??

Posted By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് റോബിന്‍ഹുഡ് . മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി യുവതാരങ്ങളെയാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2009 ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

പൃഥ്വിരാജ്, നരേന്‍, ഭാവന, സംവൃത സുനില്‍, ജയസൂര്യ, ലെന, സലീം കുമാര്‍, ബിജു മേനോന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്‌സോഫീസുകളില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. ചിത്രത്തില്‍ പ്രധാന താരമായി ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിയെയായിരുന്നില്ല. സംവിധായക സ്ഥാനത്തേക്ക് ജോഷിയുമായിരുന്നില്ല ആദ്യം ഉണ്ടായിരുന്നത്. റോബിന്‍ഹുഡ് സിനിമയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ അറിയാന്‍ കൂടുതല്‍ വായിക്കൂ..

സ്വന്തമായി സംവിധാനം ചെയ്യാനായിരുന്നു തീരുമാനം

തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും സ്വന്തമായി ചെയ്യാന്‍ കരുതിയിരുന്ന പ്രൊജക്ടായിരുന്നു റോബിന്‍ഹുഡ്. രചന നിര്‍വഹിച്ച ചിത്രം സ്വന്തമായി സംവിധാനം ചെയ്യാനായിരുന്നു അവരുടെ പ്ലാന്‍. ജോഷിക്ക് പകരം ഇവരായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ അതിന്റെ അവസ്ഥ എന്താകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

നായകനായി അരുണ്‍

ഫോര്‍ ദി പീപ്പിള്‍ പെയിം അരുണിനെ നായകനാക്കാനായിരുന്നു സച്ചിയും സേതുവും തീരുമാനിച്ചിരുന്നത്. ജോഷിക്ക പകരം അവരായിരുന്നു ചിത്രമൊരുക്കിയിരുന്നതെങ്കില്‍ നായകനായി അരുണിനെ കാണുമായിരുന്നു.

നിര്‍മ്മാതാവ് സമ്മതിച്ചില്ല

ഫോര്‍ ദി പീപ്പിള്‍ ഫെയിം അരുണിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള സച്ചിയുടേയും സേതുവിന്റേയും തീരുമാനത്തിന് വിഘാതമായി നിന്നത് നിര്‍മ്മാതാക്കളായിരുന്നു. പണം മുടക്കുന്ന നിര്‍മ്മാതാവ് പൂര്‍ണ്ണമായി സഹകരിക്കാതെ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയില്ലല്ലോ, അതിനാലാണ് ഇവര്‍ ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയത്.

ജോഷിയും പൃഥ്വിരാജും

ചിത്രം സംവിധാനം ചെയ്യുന്നതിനായി ജോഷിയെ തിരഞ്ഞെടുത്തത് നിര്‍മ്മാതാക്കളായിരുന്നു. നായകനായി പൃഥ്വിരാജിനെയാണ് സംവിധായകന്‍ തിരഞ്ഞെടുത്തത്. മുന്‍പ് പരിചയമില്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്.

English summary
Background stories of the film Robinhood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam