»   » ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഭാവന

ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഭാവന

Posted By:
Subscribe to Filmibeat Malayalam

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. പൃഥ്വിരാജിന്റെ നായികയായിട്ടല്ലെങ്കിലും പ്രാധാന്യമുള്ള ഒരു റോളാണ് ഭാവന ചെയ്യുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല.

prithvirajandbhavanainadam

ഭാവനയും, പൃഥ്വിരാജും, മിസ്റ്റി ചക്രബര്‍ത്തി എന്നിവര്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോ ഓണ്‍ലൈനില്‍ കറങ്ങി നടപ്പുണ്ടായിരുന്നു.

ആദം ജോണിനു ശേഷം ശിവരാജ് കുമാര്‍ നായകനാവുന്ന കന്നട ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നുണ്ട് ഭാവന. നായിക പ്രാധാന്യമുള്ള റോളാണിതില്‍ ഭാവനയ്ക്ക്. കൂടാതെ ചാര്‍ലിയുടെ തെലുങ്ക് റീമേക്കിലും ഭാവനയ്ക്ക് നല്ലൊരു റോള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 23, 2017 ന് റിലീസാകുന്ന ഹണിബീ 2 ആണ് ഭാവനയുടെ അടുത്ത സംരംഭം.

English summary
Bhavana has completed her portions in the first schedule of the shoot of Adam Joan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam