»   » വിജയന്‍ ഔട്ട്; മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്

വിജയന്‍ ഔട്ട്; മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്

Posted By:
Subscribe to Filmibeat Malayalam
പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും കൈകോര്‍ക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് മലയാള സിനിമാലോകം നോക്കികാണുന്നത്. മലബാര്‍ എന്ന് പേരിട്ട പ്രൊജക്ടിന്റെ ഷൂട്ടിങ് ഒക്ടോബര്‍ ഒന്നിന് ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാവ്യ മാധവനും അനൂപ് മേനോനും പ്രധാനപ്പെട്ട വേഷങ്ങളില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യ സൂചനകള്‍. അനൂപ് മേനോന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ ജീപ്പ് ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നതെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാലിപ്പോള്‍ ഈ പ്രൊജക്ടില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ജിഎസ് വിജയന് പകരം രഞ്ജിത്ത് തന്നെ ചിത്രത്തിന്റെ സംവിധാനചുമതല ഏറ്റെടുക്കുമെന്നാണ് ഇപ്പോഴറിയുന്നത്. അനൂപ് മേനോന് പകരം നരേന്‍ എത്തുമെന്നതാണ് മറ്റൊരു വലിയ ചേഞ്ച്.

ജിഎസ് വിജയനെ ഒഴിവാക്കി രഞ്ജിത്ത് തന്നെ സംവിധാനം ഏറ്റെടുക്കാനുള്ള കാര്യമെന്തെന്ന് വ്യക്തമല്ല. ഇതുമാത്രമല്ല, ചിത്രത്തിന് നിശ്ചയിച്ച മലബാര്‍ എന്ന പേരുതന്നെ മാറ്റുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാലിത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

English summary
Malabar will now be directed by Ranjith himself. The shooting will start in early October and Anoop Menon has been replaced by Narain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam