»   » എന്നെ ആരും ഒന്നും അറിയിച്ചിട്ടില്ല, ദിലീപിനെ പിന്തുണച്ച് ചാനല്‍ ബഹിഷ്ക്കരിക്കുന്നതിനെ കുറിച്ച് ശ്വേത

എന്നെ ആരും ഒന്നും അറിയിച്ചിട്ടില്ല, ദിലീപിനെ പിന്തുണച്ച് ചാനല്‍ ബഹിഷ്ക്കരിക്കുന്നതിനെ കുറിച്ച് ശ്വേത

Posted By: Rohini
Subscribe to Filmibeat Malayalam

ആഘോഷങ്ങള്‍ വന്നാല്‍ ചാനലുകള്‍ക്ക് ചാകരയാണ്. ഓണത്തിനും വിഷുവിനും റംസാനും ക്രിസ്മസിനുമൊക്കെ സിനിമാ താരങ്ങളെ പിടിച്ചിരുത്തി അഭിമുഖങ്ങളും അനുഭവങ്ങളും മറ്റ് കലാപരിപാടികളും ഉണ്ടാവും. എന്നാല്‍ ഇത്തവണത്തെ ഓണത്തിന് അത്തരം ഒരു കലാപാരിപാടികളും ഉണ്ടാവില്ല എന്നാണ് കേട്ടത്.

ചാനലുകാര്‍ എന്നെ വിറ്റ് കാശാക്കുകയായിരുന്നു എന്ന് ശ്വേത മേനോന്‍

ദിലീപിനെയും മലയാള സിനിമാ ലോകത്തെയും പരിഹസിച്ചുകൊണ്ടുള്ള പല ചാനലുകളുടെയും പ്രവൃത്തികളില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ഓണത്തിന് ചാനല്‍ ബഹിഷ്‌കരിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്നെ ആരും ഇക്കാര്യം അറിയിച്ചിട്ടില്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

അറിയിപ്പുണ്ടായിട്ടില്ല

ചാനല്‍ ബഹിഷ്‌കരിയ്ക്കുന്നത് സംബന്ധിച്ച് തനിക്കാരുടെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി. 'നവല്‍ എന്ന ജുവല്‍' എന്ന പുതിയ ചിത്രത്തിന്‍ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത.

അപ്പോള്‍ ചര്‍ച്ച ചെയ്യാം

അത്തരം നിലപാടുകള്‍ സ്വീകരിയ്ക്കുന്നതിനെ കുറിച്ച് ഒരു സംഘടനയുടെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിയ്ക്കുമ്പോള്‍ അക്കാര്യം അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും ശ്വേത മേനോന്‍ പറയുന്നു.

ശ്വേത ചാനലില്‍ സജീവം

ചാനല്‍ ഷോകളില്‍ എന്നും സജീവമായ നടിയാണ് ശ്വേത മേനോന്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതേ അല്ല ഭാര്യ എന്ന പരിപാടിയുള്‍പ്പടെ ഒത്തിരി ഷോകളില്‍ ശ്വേത അവതാരകയായും വിധികര്‍ത്താവും എത്തിയിട്ടുണ്ട്.

ശ്വേതയുടെ നവല്‍ എന്ന ജുവല്‍

ശ്വേതയുടെ ഏറ്റവും പുതിയ ചിത്രമാണ് നവല്‍ എന്ന ജുവല്‍. ശ്വേത ആണ്‍ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിലാല്‍ ദാമോദരനാണ്. അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിന് അപരിചിതമായ മുഖങ്ങള്‍

ഇറാഖിലെ ബാഗ്ദാദില്‍ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയയാണ് നവല്‍ എന്ന ജുവലിലെ നായിക. ലൈഫ് ഓഫ് പേയിലൂടെ ശ്രദ്ധേയനായ ആദില്‍ ഹുസൈനും ചിത്രത്തില്‍ കഥാപാത്രമായി എത്തുന്നു. ആഗസ്റ്റ് 11 ന് റിലീസ് ചെയ്യുന്ന ചിത്രം ഇംഗ്ലീഷിലുമായിട്ടാണ് പുറത്തിറങ്ങുന്നത്.

English summary
Boycott Onam programs in channels; Swetha Menon says that No one informed her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam