twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ വില്ലാളിവീരന്‍ നിരോധിക്കണമെന്ന് ബുദ്ധമതക്കാര്‍

    By Aswathi
    |

    ഒന്നിനു പിറകെ ഒന്നായി ദിലീപിന് വിവാദങ്ങള്‍ മാത്രം. മഞ്ജു വാര്യരുമായി ബന്ധം പിരിഞ്ഞതിന് പിന്നാലെ കാവ്യയെയും ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ കൊണ്ട് ദിലീപിനെ പൊറുതി മുട്ടിച്ചു. ഒടുക്കം തന്നെ വെറുതെ വിടണമെന്ന അപേക്ഷയ്ക്ക് തല്യം ദിലീപ് ഫേസ്ബുക്കിലൂടെ മാവേലിയ്ക്ക് ഒരു കത്തെഴുതി. അതിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത് വന്നു.

    ചുറ്റു നിന്നും വിമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ ദിലീപ് പറഞ്ഞു എന്റെ ആരാധകര്‍ എന്നെ കൈവിടില്ല. എനിക്കൊപ്പം അവരുണ്ടെന്ന്. ആ വിശ്വാസത്തിലാണ് 'വില്ലാളിവിരനും' പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ദിലീപിന്റെ വില്ലാളിവീരനെതിരെയും ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്.

    dileep-villali-veeran

    ദിലീപിന്റെ വില്ലാളിവീരന്‍ ബുദ്ധമതക്കാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയിരിക്കുകയാണ്. ബുദ്ധമതത്തെ അപമാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രം നിരോധിക്കണമെന്നുമാണ് ബുദ്ധമത വിശ്വാസികളുടെ ആവശ്യം.

    ചിത്രത്തില്‍ ദിലീപ് ഒരു ബുദ്ധസന്യാസിയുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു ഗാനരംഗത്താണ് ദിലീപ് ബുദ്ധനെ അനുകരിക്കുന്നത്. ഇത് അസഭ്യമായ രീതിയിലാണെന്നും തങ്ങളുടെ പവിത്രമായ ചിഹ്നങ്ങള്‍ അവഹേളിക്കുന്ന രീതിയില്‍ ഉപയോഗിച്ചു എന്നുമാണ് ബുദ്ധ മത സംഘടനകള്‍ പറയുന്നത്. കൂടാതെ ഇത്തരം ദൃശ്യങ്ങള്‍ക്ക് അനുമതി കൊടുത്ത സെന്‍സര്‍ ബോര്‍ഡിനെതിരെയും പരാതി നല്‍കാനാണ് ബുദ്ധമത സംഘടനകളുടെ തീരുമാനം.

    ഓണത്തിന് റിലീസായ ദിലീപിന്റെ വില്ലാളി വീരന് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മാത്രമാണ് ഇത്തവണയും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. ചിത്രത്തില്‍ ദിലീപിന്റെ പതിവ് കോമാളിത്തരങ്ങള്‍ മാത്രമാണുള്ളതെന്ന് സിനിമാസ്വാദകര്‍ വിലയിരുന്നതുന്നു. അതിനിടയിലാണ് പുതിയ വിവാദം. 'ബുദ്ധേട്ടന്‍' എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.

    English summary
    Dileep's upcoming release 'Villali Veeran' is in a spot of bother. Buddhist groups have sought to ban the movie citing defamation of their religion and their sacred symbols.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X