»   » രേവതിയും സുവീരനും തിളങ്ങി

രേവതിയും സുവീരനും തിളങ്ങി

Posted By:
Subscribe to Filmibeat Malayalam
Revathy
ശ്രീലങ്കയില്‍ വെച്ച് നടക്കുന്ന സാര്‍ക്ക് ചലച്ചിത്ര മേളയില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ സുവീരന്റെ ബ്യാരിക്കായിരുന്നു മൂന്നാം സ്ഥാനം. ഡോക്യുമെന്ററി വിഭാഗത്തില്‍ രേവതിയുടെ റെഡ് ബില്‍ഡിങ് വേര്‍ ദി സണ്‍ സെറ്റിംഗ് എന്ന ചിത്രത്തിന് സ്വര്‍ണ്ണമെഡലും ലഭിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് സാര്‍ക്ക് സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

ഞായറാഴ്ച സമാപിച്ച മേളയിലാണ് മലയാളത്തിന് അഭിമാനിക്കാവുന്ന പുരസ്‌ക്കാര ലബ്ധിയുണ്ടായത്. സുവീരന്റേയയും നടി രേവതിയുടേയും ചിത്രങ്ങള്‍ ഇത്തവണ ദേശീയ ബഹുമതികള്‍കരസ്ഥമാക്കിയവയാണ്. സാര്‍ക്ക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 2009-2011 കാലത്തിനിടയില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുന്നത്.

ഇറാന്‍, റഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തചലച്ചിത്രകാരന്‍മാരടങ്ങിയ ജൂറിയാണ് മികച്ച സിനിമകള്‍ തെരെഞ്ഞെടുക്കുന്നത്. പ്രസന്ന വിത്തനാഗെയുടെ ശ്രീലങ്കന്‍ സിനിമയായ ആകാശകുസും സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍, പാകിസ്ഥാനി ചിത്രമായ രാംചന്ദ് പാക്കിസ്ഥാനിക്കാണ് വെള്ളി മെഡല്‍ മെഹ്‌റീന്‍ ജബ്ബാറാണ് പാക്കിസ്ഥാനി ചിത്രത്തിന്റെ സംവിധായകന്‍.

ഒട്ടേറെ വര്‍ഷത്തെ നാടക പ്രവര്‍ത്തനങ്ങളും ഷോര്‍ട്ട് ഫിലിം എക്‌സിപീരിയന്‍സുമുള്ള സുവീരന്റെ ആദ്യസിനിമ സംരംഭമായിരുന്നു ബ്യാരി. ബ്യാരി ഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് ത്യാഗം സഹിച്ചാണ് ബ്യാരി പൂര്‍ത്തിയായതെങ്കിലും ഇപ്പോള്‍ സുവീരന് അത് നേട്ടമായിതീര്‍ന്നിരിക്കുന്നു.

ഡോക്യുമെന്ററികളും ഫീച്ചര്‍ സിനിമകളും സംവിധാനം ചെയ്യുന്ന രേവതി, ഒരു നടി എന്നതിനപ്പുറം ഫിലിം മേക്കറുടെ വേഷത്തില്‍ തന്റെ പ്രതിബദ്ധത തെളിയിക്കുന്നുണ്ട്. നല്ല സിനിമകളുടെ സഹയാത്രികയായ രേവതിക്ക് അംഗീകാരങ്ങള്‍ വലിയ അളവില്‍ ഉപകാരപ്രദമാവും കാരണം ഡോക്യുമെന്ററികള്‍ കച്ചവടമല്ല ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റലാണ്.

English summary
Suveeran's debut feature film Byari, which bagged National Award for the best film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam