»   » ദുല്‍ഖറിനൊപ്പം അഭിനയിക്കാം, സമീര്‍ താഹിര്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

ദുല്‍ഖറിനൊപ്പം അഭിനയിക്കാം, സമീര്‍ താഹിര്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 18നും 30നും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങളെയാണ് ആവശ്യം.

സമീര്‍ താഹീര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പോസ്റ്റ് ചെയതിരിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് ഈ വിലാസത്തില്‍ handmadecasting@gmail.com അപേക്ഷകള്‍ അയയ്ക്കാം എന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

dulquar-salman

ഇതിന് മുമ്പ് ചിത്രത്തിലേക്ക് നായിക കഥാപാത്രത്തിന് വേണ്ടിയും അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. അതിന് പിന്നാലെയാണ് പുരുഷതാരങ്ങളെ തേടി താഹീര്‍ വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹീറും വീണ്ടും ഒന്നിക്കുന്നതാണ് ഈ പുതിയ ചിത്രം. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Cinematographer turned director Sameer Thahir, who hit to fame with his debut movie 'Chappa Kurisu' is getting ready to start his next. As of now, the director has already grabbed the dates of the star prodigy Dulquar Salman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam