»   » പാവാടയ്ക്ക് ശേഷം പൃഥ്വിരാജ്, ഡാര്‍വിന്റെ പരിണാമം ടീസര്‍ കാണൂ..

പാവാടയ്ക്ക് ശേഷം പൃഥ്വിരാജ്, ഡാര്‍വിന്റെ പരിണാമം ടീസര്‍ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ജിജോ ആന്റണി സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. മാര്‍ച്ച് 18ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡാര്‍വിന്‍ എന്ന ഗുണ്ടയുടെ ജീവിതത്തിലേക്ക് ഒരു ചെറുപ്പകാരന്‍ കടന്ന് വരികെയും തുടര്‍ന്ന് അയാള്‍ക്കുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

പൃഥ്വിരാജ് തന്റെ കരിയറില്‍ ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഡാര്‍വിന്റെ പരിണാമത്തിലൂടെ അവതരിപ്പിക്കുക. കെഎല്‍ 10 പത്തില്‍ ഉണ്ണി മുകുന്ദന്റെ നായികാ വേഷം അവതരിപ്പിച്ച ചാന്ദിനി ശ്രീധരനാണ് ഡാര്‍വിന്റെ പരിണാമത്തിലും നായികയായി എത്തുക.


prithviraj

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിനൊപ്പം ചെമ്പന്‍ വിനോദ്, ബാലു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.


അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച് പ്രതികരണമായിരുന്നു. ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമലിനൊപ്പമുള്ള പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്ന് വരികയാണ്.


ഡാര്‍വിന്റെ പരിണാമം ടീസര്‍ കാണൂ...


English summary
Darvinte Parinamam official teaser out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam