»   » ദില്ലി പെണ്‍കുട്ടിയുടെ കഥ ചലച്ചിത്രമാകുന്നു

ദില്ലി പെണ്‍കുട്ടിയുടെ കഥ ചലച്ചിത്രമാകുന്നു

Posted By: Super
Subscribe to Filmibeat Malayalam

സമകാലിക സംഭവങ്ങള്‍ ചലച്ചിത്രങ്ങള്‍ക്ക് വിഷയമാകുന്ന ട്രെന്‍ഡ് അടുത്തിടെയായി കൂടിവരുകയാണ്. സാമൂഹികമായും രാഷ്ട്രീയപരവുമായ സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഏറെ സിനിമകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു, പലതും അണിയറയില്‍ തയ്യാറായിക്കൊണ്ടുമിരിക്കുന്നു.

ഇന്ത്യയെ കരയിച്ച ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയാവുകയാണ്. കൂട്ടബലാല്‍സംഗത്തിനിരായായി കൊല്ലപ്പെട്ട ദില്ലി പെണ്‍കുട്ടിയുടെ കഥയാണ് അടുത്തതായി അഭ്രപാളികളില്‍ എത്തുന്നത്. മിലന്‍ ഭൗമിക് സംവിധാനം ചെയ്യുന്ന ബംഗാളി ചിത്രത്തിന് നിര്‍ഭയ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സൗമിത്ര ചാറ്റര്‍ജി ദില്ലി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിയ്ക്കും. പെണ്‍കുട്ടിയെ അവതരിപ്പിക്കുക പുതുമുഖനായികയായിരിക്കും.

Delhi Gang Rape

രാജ് അമ്രപാലി, മേഖാലി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കും. ബാദ്ഷാ മൊയ്തു പൊലീസ് ഓഫീസറായും ശ്രീലേഖ മിശ്ര ഇയാളുടെ ഭാര്യയായും വേഷമിടും. ചിത്രത്തിന്റെ ഷൂട്ടിങ് 40 ദിവസത്തെ ഒറ്റഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുകയെന്ന് സംവിധായകന്‍ പറയുന്നു.

നമ്മുടെ സഹോദരിയോ മകളോ ഒക്കെ ആകാമായിരുന്ന ആ പെണ്‍കുട്ടിയുടെ അനുഭവം വല്ലാത്ത മാനസികാഘാതമുണ്ടാക്കുന്നതാണ്. ആ സംഭവത്തിന് പിന്നാലെയുണ്ടായ പ്രതിഷേധവും നിയമനിര്‍മ്മാണവുമെല്ലാം ശരിയ്ക്കും സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തുമോ?. എത്ര പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്, അതില്‍ എത്രയെണ്ണം പുറംലോകം അറിയുന്നുണ്ട്- മിലന്‍ ചോദിക്കുന്നു.

ദില്ലി സംഭവത്തെത്തുടര്‍ന്ന് തലസ്ഥാനനഗരി കണ്ടത് ഏറ്റവും വലിയ പ്രതിഷേധ പരിപാടികളായിരുന്നു. സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ രാഷ്ട്രപതിഭവന് മുന്നില്‍വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് നന്നേ കഷ്ടപ്പെടേണ്ടിയും വന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് പ്രതിഷേധാഗ്നി ആളിപ്പടര്‍ന്നത്. പുറത്തുനിന്ന് പ്രത്യേകിച്ച് സമരാഹ്വാനങ്ങള്‍ ഒന്നിമില്ലാതിരുന്നിട്ടും അറിഞ്ഞവര്‍ അറിഞ്ഞവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് ദില്ലിയെ ജനസാഗരമാക്കുകയായിരുന്നു. അടുത്തകാലത്ത് ഇത്തരത്തിലൊരു പ്രതിഷേധസമരം നടക്കുകയോ ഇത്രയേറെ വാര്‍ത്താപ്രാധാന്യം ലഭിയ്ക്കുകയോ ചെയ്ത സംഭവങ്ങള്‍ അധികമുണ്ടായിട്ടില്ല.

English summary
The brutal gang-rape and murder of a Delhi girl in December last year and its aftermath is the subject of an upcoming Bengali movie featuring veteran Soumitra Chatterjee and a host of debutant actors,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam