»   » ഒരുപാട് പേര്‍ ഞങ്ങളെ തെറ്റിക്കാന്‍ നോക്കി, പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ധര്‍മ്മജന്‍

ഒരുപാട് പേര്‍ ഞങ്ങളെ തെറ്റിക്കാന്‍ നോക്കി, പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ധര്‍മ്മജന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട് രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട്. ഇരുവരും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടു കഴിഞ്ഞതുമാണ്.

ഒരുപാട് പേര്‍ തങ്ങളെ ഇരുവരെയും തെറ്റിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ധര്‍മ്മജന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പിഷാരടിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ധര്‍മ്മജന്‍ സംസാരിച്ചത്.

ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ല

തീര്‍ത്തും വ്യത്യസ്തരായ രണ്ടു വ്യക്തികളാണ് പിഷാരടിയും ധര്‍മ്മജനും. വ്യത്യസ്ത സ്വഭാവക്കാരാണ് ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട്. അതുകൊണ്ടാണ് ചെയ്യുന്ന വര്‍ക്കെല്ലാം മികച്ചതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്.

കുടുംബങ്ങള്‍ തമ്മിലും അടുപ്പമുണ്ട്

ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും നല്ല അടുപ്പമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവനും അവന്റെ പ്രതികരണത്തെക്കുറിച്ച് എനിക്കും കൃത്യമായിട്ട് അറിയാം. അതാണ് തങ്ങളുടെ സൗഹൃദത്തിന്റെ സീക്രട്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

നല്ല കാലമുണ്ടാവാന്‍ ഏറെ ആഗ്രഹിച്ചു

തനിക്ക് നല്ല കാലമുണ്ടാവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്തത് പിഷാരടിയാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കണ്ടിട്ട് ആദ്യ ദിവസം തന്നെ അവന്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.

അത്ര പെട്ടെന്ന് തെറ്റില്ല

അടുത്ത സുഹൃത്തുക്കളായ തങ്ങളെ തെറ്റിപ്പിക്കാനായി ആരു ശ്രമിച്ചിട്ടും കാര്യമില്ല. നല്ല സുഹൃത്തുക്കളായതിനാല്‍ അത്ര പെട്ടെന്നൊന്നും തങ്ങളെ തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

English summary
Dharmajan talking about Ramesh Pisharody.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam