»   » മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായ തന്റെ അഭിനയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായ തന്റെ അഭിനയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

എല്ലാ കാലത്തും സൂപ്പര്‍താര പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാലത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടക്കുന്നത് മോഹന്‍ലാല്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്റെ മത്സരമാണ്. ഇരുവരും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചും വ്യത്യാസങ്ങളെ കുറിച്ചും പലരും നിരീക്ഷിച്ചു.. സംസാരിച്ചു. എന്നാല്‍ തങ്ങളുടെ അഭിനയ രീതിയിലുള്ള വ്യത്യാസം മോഹന്‍ലാലും മമ്മൂട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ടോ.

ഇതെന്തൊരു അസുഖമാ, 65 കഴിഞ്ഞു എന്ന് ഇങ്ങേരെ കണ്ടാല്‍ പറയോ.. ഒരു ചുളിവ് പോലുമില്ലല്ലോ?

കപ്പ ടിവിയിലെ ഐ പേഴ്‌സണലി എന്ന പരിപാടിയില്‍ സംസാരിക്കവെ തിരക്കഥാകൃത്തും നടനുമായ എസ് എന്‍ സ്വാമിയാണ് അക്കാര്യം പറഞ്ഞത്. മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായ തന്റെ അഭിനയ രീതിയെ കുറിച്ച് മമ്മൂട്ടി തന്നെ എസ് എന്‍ സ്വാമിയോട് പറഞ്ഞിട്ടുണ്ടത്രെ. എസ് എന്‍ സ്വാമിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മോഹന്‍ലാലിന്റെ രീതി

മമ്മൂട്ടി അഭിനയിക്കുന്ന രീതിയല്ല മമ്മൂട്ടി അഭിനയിക്കുന്ന രീതി. മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും. അത് പൊലീസുകാരനായാലും ഭര്‍ത്താവായാലും കാമുകനായാലും അധോലോക നായകനായാലും ആ കഥാപാത്രത്തെ തന്നിലേക്ക് കൊണ്ടു വരും. കഥാപാത്രം മോഹന്‍ലാലായി മാറും.

മമ്മൂട്ടിയുടെ രീതി

മമ്മൂട്ടി താന്‍ ചെയ്യുന്ന കഥാപാത്രമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മമ്മൂട്ടിയുടെ വളര്‍ച്ച കഥാപാത്രത്തിന്റെ കഴിവിന് അനുസരിച്ചിരിക്കും. കഥാപാത്രത്തിന് ശക്തിയുണ്ടെങ്കില്‍ മമ്മൂട്ടിയ്ക്കും ശക്തിയുണ്ടാവും. കഥാപാത്രം വീക്കാണെങ്കില്‍ മമ്മൂട്ടിയും വീക്കാകും.

പറഞ്ഞത് മമ്മൂട്ടി

ഈ വ്യത്യാസം കാഴ്ചക്കാര്‍ക്ക് പെട്ടന്ന് മനസ്സിലാവില്ല. എനിക്ക് ഈ വ്യത്യാസം മനസ്സിലാക്കി തന്നത് മമ്മൂട്ടി തന്നെയാണ്. മോഹന്‍ലാലിന്റെയും എന്റെയും അഭിനയത്തില്‍ ഇങ്ങനെ ഒരു വ്യത്യാസമുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് എന്ന് എസ് എന്‍ സ്വാമി പറഞ്ഞു

എവര്‍ഗ്രീനായി നില്‍ക്കുന്ന മമ്മൂട്ടി

മമ്മൂട്ടി എന്നും എവര്‍ഗ്രീന്‍ ആയി നില്‍ക്കുന്നതിന് കാരണം നടന്റെ ആവേശമാണെന്ന് സ്വാമി പറയുന്നു. അയാള്‍ക്ക് സിനിമയാണ് അയാളുടെ ജീവിതം. സിനിമയാണ് അയാളുടെ നിശ്വാസം, ആശ്വാസം, ആഹാരം എല്ലാം.. അത്രയും സിനിമയെ ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടി.

സിനിമയില്ലാതെ ജീവിതമില്ല

സിനിമയില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നൊരിക്കല്‍ മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും എസ് എന്‍ സ്വാമി വെളിപ്പെടുത്തി. അങ്ങനെ ഒരാള്‍ സിനിമയില്‍ നില്‍ക്കാന്‍ വേണ്ടി അയാളുടെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ എന്തൊക്കെ ലഭ്യമാണോ അതൊക്കെ ഉപയോഗിക്കും.

ഇഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ചു

സിനിമയ്ക്ക് വേണ്ടി തനിക്കിഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച നടനാണ് മമ്മൂട്ടി. ഇഷ്ടപ്പെട്ട ഭക്ഷണം പോലും ഇന്ന് മമ്മൂട്ടി കഴിക്കുന്നില്ല. 37 കൊല്ലമായി എനിക്ക് മമ്മൂട്ടിയെ അറിയാം. ഞങ്ങള്‍ പരിചയപ്പെട്ട കാലത്ത് കഴിക്കുന്ന സാധനങ്ങളൊന്നും ഇന്ന് മമ്മൂട്ടി കാണുന്ന് പോലുമില്ല. ഒരു കാലത്ത് നന്നായി സിഗരറ്റ് വലിച്ചിരുന്ന ആളിന്ന് അത് തൊടുന്നില്ല. ആരോഗ്യത്തിനും സിനിമയ്ക്കും വേണ്ടി തനിക്കിഷ്ടപ്പെട്ടതെല്ലാം മമ്മൂട്ടി ഉപേക്ഷിച്ചത് സിനിമയോടുള്ള പ്രേമം കൊണ്ടാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം വന്നവര്‍

ഹിന്ദിയിലൊക്കെ മമ്മൂട്ടിയ്‌ക്കൊപ്പം വന്നവരുടെ രൂപം കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോവും. രണ്ട് രണ്ടര ഇരട്ടി മമ്മൂട്ടിയാണ് ഓരോരുത്തരും. ആകാരം കൊണ്ടും പ്രകടനം കൊണ്ടുമൊക്കെ വളരെ വ്യത്യസ്തരാണ് അവര്‍. സിനിമയോടുള്ള അവരുടെ കാഴ്ചപ്പാടല്ല മമ്മൂട്ടിയുടേത്. മമ്മൂട്ടി നിലനില്‍ക്കുന്നതിന് കാരണം അയാള്‍ മാത്രമാണ്- എസ് എന്‍ സ്വാമി പറഞ്ഞു.

മമ്മൂട്ടിയും എസ് എന്‍ സ്വാമിയും

മമ്മൂട്ടിയുടെ കരിയറിലെ ചില നല്ല ചിത്രങ്ങളുടെ എഴുത്തുകാരനാണ് എസ് എന്‍ സ്വാമി. എണ്‍പതുകളില്‍ മമ്മൂട്ടിയെ പിടിച്ചു നിര്‍ത്തിയ ആഗസ്റ്റ് 1, അടിക്കുറുപ്പ്, ചരിത്രം തുടങ്ങിയവ അതില്‍ ചിലത് മാത്രം. എസ് എന്‍ സ്വാമിയാണ് മമ്മൂട്ടിയെ സേതുരാമയ്യരായി മാറ്റിയതും. ഏറ്റവുമൊടുവില്‍ പുതിയ നിയമം എന്ന ചിത്രത്തിലൂടെ സ്വാമി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയും ചെയ്തു

മോഹന്‍ലാലിനൊപ്പം സ്വാമി

മോഹന്‍ലാലിന് വേണ്ടിയും എസ് എന്‍ സ്വാമി ചില മികച്ച തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. മൂന്നാം മുറ, നാടുവാഴികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. സിബിഐ ചിത്രങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് സേതുരാമയ്യരെ കൊടുത്തത് പോലെ, മോഹന്‍ലാലിന് സാഗര്‍ ഏലിയാസ് ജാക്കി (ഇരുപതാം നൂറ്റാണ്ട്) എന്ന കഥാപാത്രത്തെ നല്‍കിയതും സ്വാമിയാണ്.

English summary
Difference Between Mammootty & Mohanlal! SN Swamy's Take On The Acting Style Of The Legends!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam