»   » ദിലീപിന്റെ മര്യാദരാമന്‍ വൈകാതെ തുടങ്ങും

ദിലീപിന്റെ മര്യാദരാമന്‍ വൈകാതെ തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

കോളേജ് ഡെയ്‌സ്, കാഞ്ചി എന്നീ ചിത്രങ്ങള്‍ക്കുശേഷം കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മര്യാദരാമന്‍. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ഡിസംബറില്‍ തുടങ്ങും. സൂപ്പര്‍ഗുഡിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്, സിബി കെ തോമസ്- ഉദയ്കൃഷ്ണ ടീമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

2010ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രമായ മര്യാദരാമന്റെ മലയാളം റീമേക്കാണ് ഈചിത്രം. 2012 പകുതിയോടെ ദിലീപ് കരാറില്‍ ഒപ്പുവച്ച ചിത്രമാണ് മര്യാദരാമന്‍. എന്നാല്‍ കമ്മത്ത് ആന്റ് കമ്മത്തുള്‍പ്പെടെയുള്ള ചിത്രങ്ങളുമായി ദിലീപും പിന്നാലെ സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമും തിരക്കിലായതോടെ പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു.

Dileep

1923ല്‍ ഹോളിവുഡില്‍ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായിരുന്ന ഔര്‍ ഹോസ്പിറ്റാലിറ്റിയെ ആധാരമാക്കിയായിരുന്നു തെലുങ്ക് മര്യാദരാമന്‍ ഒരുക്കിയത്. ഹിറ്റായതോടെ ഈ ചിത്രം തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്തു. ഹിന്ദിയില്‍ സണ്‍ ഓഫ് സര്‍ദാര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്ത്രില്‍ അജയ് ദേവ്ഗണായിരുന്നു നായകന്‍. 2012ല്‍ നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായിരുന്നു ഇത്.

English summary
Dileep to be seen in the remake of Telugu superhit movie Maryada Ramanna.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam