»   » വിവാഹമോചന വാര്‍ത്ത വായിച്ച് ദിലീപ് ചിരിയ്ക്കുന്നു

വിവാഹമോചന വാര്‍ത്ത വായിച്ച് ദിലീപ് ചിരിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ദിലീപും മഞ്ജുവാര്യരും പിരിയാന്‍ പോവുകയാണെന്ന വാര്‍ത്ത ഇടയ്ക്കിടെ വന്നുപോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഓരോ സംഭവങ്ങള്‍ എടുത്തുവച്ച് പരിശോധിയ്ക്കുമ്പോഴും ആരാധകര്‍ ഇക്കാര്യത്തില്‍ വ്യക്തയില്ലാതെ ആകെ കണ്‍ഫ്യൂഷനാവുകയാണ്.

കഴിഞ്ഞ ദിവസം മഞ്ജുവിന് നൃത്തവിദ്യാലയം തുടങ്ങാനായി ലോണെടുക്കാന്‍ ജാമ്യം നില്‍ക്കില്ലെന്ന് ദിലീപ് നിലപാടെടുത്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇവര്‍ പിരിയാന്‍ തീരുമാനിച്ചതുകൊണ്ടാണ് ദിലീപ് മഞ്ജുവിന്റെ സംരംഭത്തിന്റെ ഭാഗഭാക്കാവാന്‍ താല്‍പര്യം കാണിക്കാത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Dileep

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കേട്ട് ദിലീപ് ചിരിയ്ക്കുകയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്നും ഇവര്‍ പറയുന്നു. മഞ്ജുവും ദിലീപും വളരെ സ്‌നേഹത്തിലാണെന്നും അവര്‍ പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ദിലീപുമായി അടുപ്പമുള്ളവപര്‍ പറയുന്നു.

മറ്റേത് ദമ്പതിമാര്‍ക്കുമിടയിലുള്ളതുപോലെ ദിലീപിനും മഞ്ജുവിനുമിടയിലും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ പിരിയുമെന്ന് ഇതിന് അര്‍ത്ഥമില്ല. രണ്ടുപേരും അവരവരുടേതായ ജോലികളുമായി തിരക്കിലാണ്. നൃത്തരംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ശ്രമത്തിലാണ് മഞ്ജുവെന്നും ഇവര്‍ പറയുന്നു.

English summary
A source close to Dileep dismissed all rumours.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam