»   » മോഹന്‍ലാലിന് പിന്നാലെ ഗണേഷ് കുമാറിന് പിന്തുണയുമായി ദിലീപും നിവിന്‍ പോളിയും

മോഹന്‍ലാലിന് പിന്നാലെ ഗണേഷ് കുമാറിന് പിന്തുണയുമായി ദിലീപും നിവിന്‍ പോളിയും

Posted By:
Subscribe to Filmibeat Malayalam

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഗണേഷ് കുമാറിന് മോഹന്‍ലാല്‍ പിന്തുണ നല്‍കിയത് വിവാദമായിരിക്കെ ഗണേഷിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തി. ദിലീപും നിവന്‍ പോളിയുമാണ് വെള്ളിയാഴ്ച ഗണേഷ് കുമാറിന് വോട്ടു ചോദിക്കാനായി വേദിയിലെത്തിയത്. അമ്മയിലെ അംഗങ്ങളായ സിനിമാ താരങ്ങള്‍ പ്രചരണത്തിന് പോകുന്നത് വിവാദമായിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.

പത്തനാപുരത്ത് മൂന്നു സിനിമാ താരങ്ങള്‍ മത്സരിക്കുന്നതിനാല്‍ അമ്മയില്‍ അംഗമായവര്‍ വോട്ടുപിടിക്കാന്‍ എത്തില്ലെന്ന തീരുമാനിച്ചിരുന്നെന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍, സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തിപരമായി വോട്ടുപിടിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് മറ്റു നടന്മാരും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മോഹന്‍ലാലിന്റെ വോട്ടുപിടുത്തത്തില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു.

dileep-nivinpauly

പ്രചാരണത്തിനെത്തിയതില്‍ രാഷ്ട്രീയമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ദിലീപ് പറഞ്ഞു. താരസംഘടനയായ അമ്മയില്‍ പ്രചാരണത്തിന് പോകുന്നതിന് വിലക്കൊന്നുമില്ല. അമ്മയില്‍ ആലേചിച്ചിട്ടല്ല ആരും സ്ഥാനാര്‍ത്ഥികളായത്. അതുകൊണ്ടുതന്നെ, മോഹന്‍ലാലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍താരമായ മോഹന്‍ലാല്‍ ഗണേഷിന് വോട്ടു ചോദിക്കാന്‍ എത്തിയതോടെ ജഗദീഷിന്റെ സാധ്യതകള്‍ കൂടുതല്‍ മങ്ങിയിരുന്നു. ഇതോടെ ജഗദീഷ് പരസ്യമായി പൊട്ടിക്കരയുകയും ചെയ്തു. മോഹന്‍ലാല്‍ എത്തിയതില്‍ ബ്ലാക്ക് മെയിലിങ് നടന്നുവോയെന്ന സംശയവും ജഗദീഷ് പ്രകടിപ്പിച്ചു. പിന്നീട് ഇത് തിരുത്തിയെങ്കിലും അമ്മ സംഘടനയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പായിരിക്കുകയാണ്.

English summary
Dileep and Nivin pauly attends election meeting in support of Ganesh Kumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam