For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Dileep: മഞ്ജുവിനും ദിലീപിനും വിഷു ദിനം നിർണ്ണായകം! സെപ്റ്റംബർ 28നു ‌ശേഷം വീണ്ടും നേർക്കുനേർ

  |
  മഞ്ജുവിനും ദിലീപിനും വിഷു ദിനം നിർണ്ണായകം, ഇരുവരും നേർക്കുനേർ | filmibeat Malayalam

  ഇത്തവണത്തെ വിഷു മലയാള സിനിമ ലോകത്തിന് അൽപം സ്പെഷ്യലാണ്. ഒരു പിടി നല്ല ചിത്രങ്ങളാണ് വിഷു റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. ഇക്കുറി വിഷുവിന് മലയാളികളുടെ സൂപ്പർ താരങ്ങളായ മോഹൻ ലാൽ- മമ്മൂട്ടി ചിത്രങ്ങളൊന്നും പ്രദർശനത്തിനെത്തുന്നില്ല. എങ്കിലും മറ്റൊരു താരപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്.

  partager:സാഹചര്യങ്ങളാണ് മനുഷ്യനെ മാറ്റി ചിന്തിപ്പിക്കുന്നത്' പാര്‍തെഷെ', കണ്ടിരിക്കണം ഈ ഹ്രസ്വചിത്രം

  ദിലീപും മഞ്ജു വാര്യരും വീണ്ടും നേർക്ക് നേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ അകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളുമായിട്ടാണ് താരങ്ങൾ ഇത്തവണ രംഗത്തെത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും സാജിദ് യാഹിയയുടെ മോഹൻലാൽ ചിത്രവുമാണ് ഇക്കൂറി വിഷുവിന് ഏറ്റുമുട്ടുന്നത്. ഇതു രണ്ടാം തവണയാണ് മലയാളത്തിന്റെ ജനപ്രിയ നായകനും മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറും തമ്മിൽ നേർക്കുനേരെ എത്തുന്നത്.

  deepika: വിവാഹം സെപ്റ്റംബറിലും ഒക്ടോബറിലുമല്ല!! ദീപികയ്ക്ക് നടുവേദന, വിവാഹത്തെക്കുറിച്ച് രണ്‍വീർ

   ഉദഹരണം സുജാതയും രാമലീലയും

  ഉദഹരണം സുജാതയും രാമലീലയും

  കഴിഞ്ഞ വർഷവും മലയാള സിനിമയിൽ ഇതേ താരപോരാട്ടത്തിന് കളമൊരുങ്ങിയിരുന്നു. സംവിധായകൻ അരുൺ ഗോപിയുടെ ചിത്രമായ രാമലീലയും ഫാൻറം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാതയുമാണ് അന്ന് നേർക്ക് നേരെ ഏറ്റുമുട്ടിയത്. ഇരു ചിത്രങ്ങളും രണ്ടു വ്യത്യസ്ത കാഥാപ്രമേയത്തിൽ ഒരുങ്ങിയതായിരുന്നു. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. 2018 ൽ സെപ്റ്റംബർ 28 ന് നടന്നത് വീണ്ടും വിഷു ദിനത്തിൽ വീണ്ടും ആവർത്തിക്കുകയാണ്.

  മോഹൻലാൽ

  മോഹൻലാൽ

  മോഹൻലാൽ ചിത്രവുമായിട്ടാണ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കട്ട മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്നത്. മീനുക്കുട്ടിയുടെ ഭർത്താവ് സോതുമാധവനെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതു പോലെ തന്നെ മലയാള സിനിമയിലെ പ്രനുഖ താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ട്രൈയിലറും പാട്ടും ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിരുന്നു.ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

  കമ്മരസംഭവം

  കമ്മാരസംഭവം

  ദിലീപിന്റെ സിനിമ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ് കമ്മാരസംഭവം. ചരിത്ര പ്രധാന്യമുളള ചിത്രമാണിത്. കമാരൻ എന്ന വ്യക്തിയുടെ ജിവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. നമിത പ്രേമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ് താരങ്ങളായ സിദ്ധാർഥും, ബോബി സിൻഹയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മുരളി ഗോപി, ഇന്ദ്രൻസ്, ശ്വേത മേനോൻ എന്നിവരുടെ സാന്നിധ്യവും സിനിമക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

   ദിലീപിന്റെ ഗെറ്റപ്പ്

  ദിലീപിന്റെ ഗെറ്റപ്പ്

  ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുളള ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20 കോടി ബജറ്റിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണിത്

  മഞ്ജുവു ദിലീപും മാത്രം

  മഞ്ജുവു ദിലീപും മാത്രം

  അതേസമയം വിഷു റിലീസായി ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകരാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത,പൃഥ്വിരാജ് നായകനായി എത്തുന്ന രണം, ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടി, അല്‍ഫോന്‍സ് പുത്രന്‍ നിർമ്മിക്കുന്ന തൊബാമ എന്നീ ചിത്രങ്ങളും വിഷു ദിന റിലീസായ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രങ്ങളും തീയതികൾ മാറ്റിവെച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല

  English summary
  Dileep's Kammara Sambhavam and Manju Warrier's film Mohanlal to release in april 14
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X