For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ദിലീപും മനോഹരമാക്കിയ സിനിമ! റണ്‍വേയുടെ രണ്ടാം ഭാഗം എന്നെത്തും? ദിലീപിന്‍റെ മറുപടി?

  |

  മലയാള സിനിമയിലെ ഭാഗ്യജോഡികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യനായകന്‍ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ തുടങ്ങിയ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ വന്‍വിജയമായിരുന്നു നേടിയത്. മലയാളത്തിന്റെ മികച്ച സംവിധായകരിലൊരാളായ ജോഷിയുടെ സിനിമയായ റണ്‍വേയില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ദിലീപിന്റെ വരവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാളയാര്‍ പരമശിവമായുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

  റിലീസ് ചെയ്ത് 15 വര്‍ഷം പിന്നിട്ടപ്പോഴും വാളയാര്‍ പരമശിവത്തിന്റെ രണ്ടാം വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. റണ്‍വേയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നായിരിക്കും ആ വരവെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ജോഷി എന്ന വിവരവും പുറത്തുവന്നിരുന്നു. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പുതിയ സിനിമയായ ശുഭരാത്രിയുടെ ഒഫീഷ്യല്‍ ലോഞ്ചിനെത്തിയപ്പോള്‍ ആരാധകര്‍ റണ്‍വേയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് ചോദിച്ചിരുന്നു.

   റണ്‍വേയുടെ രണ്ടാം ഭാഗം എന്നെത്തും?

  റണ്‍വേയുടെ രണ്ടാം ഭാഗം എന്നെത്തും?

  2004 ഏപ്രില്‍ 25നായിരുന്നു റണ്‍വേ റിലീസ് ചെയ്തത്. ജോഷി-ദിലീപ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഉണ്ണി ദാമോദറില്‍ നിന്നും വാളയാര്‍ പരമശിവത്തിലേക്കുള്ള മാറ്റമായിരുന്നു മുഖ്യ ആകര്‍ഷണം. സഹോദരന് മുന്നില്‍ പോലും പിടികൊടുക്കാതെയുള്ള പരമശിവത്തിന്റെ നീക്കങ്ങളും ശ്രദ്ധേയമായിരുന്നു. ദിലീപിനൊപ്പം ഇന്ദ്രജിത്തും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. റിലീസ് ചെയ്ത് 15 വര്‍ഷമായിട്ടും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് ഈ സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറേ മുന്‍പ് പുറത്തുവന്നിരുന്നു. ശുഭരാത്രിയുടെ ലോഞ്ചിനെത്തിയ ദിലീപിനോട് ആരാധകര്‍ റണ്‍വേയുടെ രണ്ടാം ഭാഗം എന്നെത്തുമെന്ന് ചോദിച്ചിരുന്നു. നിലയ്ക്കാത്ത കൈയ്യടിക്കിടയില്‍ ഉയര്‍ന്നുവന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

   ദിലീപിന്റെ മറുപടി

  ദിലീപിന്റെ മറുപടി

  ശുഭരാത്രിയുടെ പ്രമോഷനായാണ് ദിലീപും അനുസിത്താരയും സംഘവും എത്തിയത്. 200 ശതമാനം ഫീല്‍ഗുഡ് ചിത്രമായിരിക്കും ഇതെന്നും തിയേറ്ററുകളില്‍ നിന്നും സിനിമ കാണണമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഇതിനിടയിലാണ് റണ്‍വേ 2, വാളയാര്‍ പരമശിവം എന്ന വിളി ഉയര്‍ന്നുവന്നത്. ഈ സിനിമ എന്നെത്തുമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ദിലീപിന്റെ മറുപടി. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. സിനിമ ഇറങ്ങുന്നുവെന്നത് താരവും സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  വാളയാര്‍ പരമശിവമായുള്ള വരവ്

  വാളയാര്‍ പരമശിവമായുള്ള വരവ്

  ദിലീപിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് റണ്‍വേ. ഉണ്ണി എന്ന ഗള്‍ഫുകാരനായി വീട്ടില്‍ അവതരിക്കുന്ന ദിലീപ് ഇടയ്ക്ക് വെച്ചാണ് വാളയാര്‍ പരമശിവമായും എത്തിയത്. ഗംഭീര മേക്കോവറുമായുള്ള വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ഡയലോഗും ശ്രദ്ധേയമായിരുന്നു. കവിയൂര്‍ പൊന്നമ്മ, ഹരിശ്രീ അശോകന്‍, മുരളി, ഇന്ദ്രജിത്ത്, ഷമ്മി തിലകന്‍, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍, കലാശാല ബാബു തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. ഗിരീഷ് പുത്തഞ്ചേരി-സുരേഷ് പീറ്റേഴ്‌സ് ടീമായിരുന്നു ഗാനങ്ങളൊരുക്കിയത്.

   കാവ്യ മാധവന്റെ വേഷം

  കാവ്യ മാധവന്റെ വേഷം

  ഗോപിക എന്ന കഥാപാത്രത്തെയായിരുന്നു കാവ്യ മാധവന്‍ അവതരിപ്പിച്ചിരുന്നത്. തനിനാടന്‍ പെണ്‍കുട്ടിയായാണ് കാവ്യ എത്തിയത്. വിവാഹം ആലോചിക്കുന്നതിനിടയിലാണ് നായകനും നായികയും കണ്ടുമുട്ടുന്നത്. പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. താരത്തെ പരിചയപ്പെടുത്തിയുള്ള ഗാനവും ശ്രദ്ധേയമായിരുന്നു. ദിലീപും കാവ്യയും അഭിനയിച്ച സിനിമകളില്‍ എക്കാലവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇവരുടെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. റണ്‍വേയുടെ രണ്ടാം ഭാഗം വരുമ്പോള്‍ കാവ്യ മാധവനുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യവും ഉയര്‍ന്നുവന്നിരുന്നു.

  അതിഥിയായി ഭാവന

  അതിഥിയായി ഭാവന

  നായികയായി കാവ്യ മാധവനെത്തിയപ്പോള്‍ അതിഥിയായി ഭാവനയും ചിത്രത്തിലുണ്ടായിരുന്നു. ഓസ്സലൈമാ ഐലസ്സാ എന്ന ഗാനരംഗത്തിലായിരുന്നു ഭാവന പ്രത്യക്ഷപ്പെട്ടത്. കാര്‍ത്തികയെന്ന ഭാവനയുടെ ആദ്യകാല സിനിമകളിലൊന്നായിരുന്നു റണ്‍വേ. നമ്മള്‍ എന്ന കമല്‍ ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ഭാവന എത്തിയത്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ഇടക്കാലത്ത് അന്യഭാഷയിലേക്കും താരം പ്രവേശിച്ചിരുന്നു.

  English summary
  Dileep's reply about Runway 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X