»   » ദിലീപിനാണോ സിനിമയില്‍ ഏറ്റവുംകൂടുതല്‍ ശത്രുക്കള്‍?

ദിലീപിനാണോ സിനിമയില്‍ ഏറ്റവുംകൂടുതല്‍ ശത്രുക്കള്‍?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ ലാല്‍, മമ്മൂട്ടി എന്ന് കഴിഞ്ഞാല്‍ പിന്നെവരുന്ന മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാരൊക്കെയാണെന്ന് ചോദിച്ചാല്‍ മുന്‍ നിരയില്‍ തന്നെയുണ്ടാകും ദിലീപ്. സൂപ്പര്‍സ്റ്റാറാകാന്‍ സിക്‌സ്പാക്കും ഉയരവമൊന്നും വേണ്ടെന്ന് കഴിവുകള്‍ കൊണ്ട് തെളിയിച്ച ജനപ്രിയനാണ് ദിലീപ്. സ്റ്റേജ് പ്രോഗ്രാമുകളില്‍ മിമിക്രിയും കാണിച്ച് നടന്ന ദിലീപ് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചത് പെട്ടന്നായിരുന്നു. ആ വളര്‍ച്ചയില്‍ പ്രശംസകള്‍ക്കൊപ്പം ഒത്തിരി ശത്രുക്കളെയും ദിലീപ് സംമ്പാദിച്ചത്രെ.

മലയാള സിനിമയില്‍ ദിലീപ്-പൃഥ്വിരാജ് കൂട്ടുകെട്ട് അത്ര നല്ല രസത്തിലല്ലെന്നറിയാം. പക്ഷേ പൃഥ്വിമാത്രമല്ല ദിലീപിന്റെ ശത്രു. മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളത് ദിലീപിനാണത്രെ. ഒരു ചാനല്‍ അഭിമുഖത്തിനിടെ ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

Dileep

എല്ലാവരോടും നല്ല വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് ദിലീപ് എന്ന് പറഞ്ഞാല്‍ എതിര്‍ക്കുമോ എന്നായിരുന്നു ചോദ്യം. ഉടന്‍ വന്നു മറുപടി, ഞാനെന്റെ ആത്മാര്‍ഥതയും മര്യാദയും മുറുകെ പിടിച്ചുകൊണ്ടാണ് ആളുകളോട് ഇടപഴകുന്നത്. എന്നാല്‍, ഏറ്റവും കൂടുതല്‍ ശത്രുക്കളുള്ളയാളും ഞാന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത്തരത്തിലുള്ള ഒരു പാട് അനുഭവങ്ങള്‍ ദിലീപിന് ഉണ്ടായിട്ടുണ്ടത്രെ. എന്നാല്‍ അതാരൊക്കെയാണെന്ന് താരം പറഞ്ഞില്ല കേട്ടോ.

എന്തൊക്കെയായാലും, കാലാകാലങ്ങളില്‍ സിനിമയില്‍ മാറ്റമുണ്ടായപ്പോഴും അതിന് ന്യൂജനറേഷന്‍ എന്ന് പേരിട്ടപ്പോഴും ഒട്ടും മാറാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദിലീപ് എന്നും മലയാളികളുടെ മനസ്സില്‍ ജനപ്രിയന്‍ നടന്‍ തന്നെയെന്ന കാര്യത്തില്‍ മാത്രം ഒരു തര്‍ക്കവുമില്ല.

English summary
Actor Dileep says that he have lot of enemies in film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam