»   » പുതിയ ചിത്രത്തില്‍ ദിലീപ് കുറ്റാന്വേഷകനാകുന്നു ?

പുതിയ ചിത്രത്തില്‍ ദിലീപ് കുറ്റാന്വേഷകനാകുന്നു ?

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ദിലീപ് കുറ്റാന്വേഷകനായി വേഷമിടുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് കുറ്റാന്വേഷകന്റെ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് ദിലീപ്, ഉണ്ണിക്കൃഷ്‌ന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ അഭിനയിക്കുന്ന മിസ്‌ററര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷമായിരിയ്ക്കും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുക. 2014-2015 ല്‍ ആയിരിയ്ക്കും ഈ ചിത്രം ഒരുങ്ങുന്നത്. തന്റെ പതിവ് കോമഡി കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് കുറ്റാന്വേഷകനായി ദിലീപ് എത്തുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം

dileep

ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന കുറ്റാന്വേഷണ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ഗ്രാന്‍ഡ് മാസ്റ്റിന് ശേഷം വീണ്ടും കുറ്റാന്വേഷണ സിനിമയിലൂടെ പ്രേക്ഷകരിലേയ്ക്ക് മടങ്ങിയെത്തണമെന്നും ഇത്തവണ ദിലീപിനൊപ്പമായിരിയ്ക്കും മടങ്ങിവരവെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉണ്ണികൃഷ്ണന്‍ എഴുതിയിരുന്നു. എന്നാല്‍ മിസ്‌ററര്‍ ഫ്രോഡിന്റെ ചിത്രീകരണത്തിന് ശേഷം മാത്രമേ പുതിയ ചിത്രം ഉണ്ടാകൂ.

English summary
Director B Unnikrishnan, whose last outing was the murder mystery, Grandmaster starring Mohanlal, is all set to travel the thriller route yet again —but this time, in the company of Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam