»   » സായിബാബയാവാന്‍ ദിലീപിന് റെക്കോര്‍ഡ് തുക

സായിബാബയാവാന്‍ ദിലീപിന് റെക്കോര്‍ഡ് തുക

Posted By:
Subscribe to Filmibeat Malayalam
Dileep
തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ''ബാബ സത്യസായി''എന്ന ചിത്രത്തില്‍ ആത്മീയ ഗുരു സത്യസായി ബാബയായി ദിലീപ് എത്തുന്നു. 25 വയസ്സുമുതല്‍ 85 വയസ്സുവരെയുള്ള ബാബയുടെ ജീവിതമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ദിലീപിനെ ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തെന്നിന്ത്യയിലെ പല നടന്‍മാരേയും പരിഗണിച്ച ശേഷമാണ് ദിലീപിനെ തേടി കോടിരാമകൃഷ്ണയും സംഘവും എത്തിയത്. ആദ്യം ഒന്നമ്പരന്നെങ്കിലും സായിബാബയാവാന്‍ ദിലീപ് സമ്മതം മൂളുകയായിരുന്നു. ഭഗവാന്‍ സത്യസായി ബാബയുടെ അനുഗ്രഹം കൊണ്ടാണ് ഈ വേഷം തനിക്ക് ലഭിച്ചതെന്നായിരുന്നു ഇതെ കുറിച്ച് ദിലീപിന്റെ പ്രതികരണം.

തെലുങ്കിലൊരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തും. കരട്ടം രാംബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുട്ടപര്‍ത്തിയും ഉത്തരേന്ത്യയും പ്രധാന ലൊക്കേഷനായി ഒരുങ്ങുന്ന ചിത്രത്തില്‍ രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയും അഭിനയിക്കുന്നുണ്ട്.

സായിബാബയാവാന്‍ മോഹന്‍ലാലിനെ സമീപിച്ചുവെങ്കിലും ചിത്രത്തിലേയ്ക്ക് താനില്ലെന്ന് ലാല്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് സായിബാബയാവാന്‍ ദിലീപിന് ക്ഷണം ലഭിച്ചത്.

സിനിമയില്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ലാല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്ന് നടനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയാവാതിരുന്നതു കൊണ്ടാണ് സായിബാബയെ ലാല്‍ ഉപേക്ഷിച്ചതെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്.

English summary
Dileep set to play Sathya Sai Baba in Telugu film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam