twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എംടിയെ സ്ത്രീവിരുദ്ധനാക്കില്ല!! സിനിമ സംഭാഷണങ്ങളെ കുറിച്ച് രഞ്ജിത്

    സിനിമയുടെ സ്ത്രീ വിരുദ്ധതയുടെ പേരിൽ തിരക്കഥകൃത്തിനെ വേട്ടയാടുന്നത് ബലിശമാണെന്ന് സംവിധായകൻ രഞ്ജിത്ത്

    |

    സിനിമ യിലെ സ്ത്രീ വിരുദ്ധത സംഭാഷണങ്ങൾ സിനിമ സാമൂഹിക ലോകം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു. ഈ വിഷയത്തിൽ നിരവധി ആരോപണങ്ങളും പ്രതി ആരോപണങ്ങളും ഉയർന്നിരുന്നു. സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ വലിയ ചർച്ചയ്ക്ക് തന്നെ വഴിവെച്ചിരുന്നു.

    ജനങ്ങളുടെ സര്‍ക്കാര്‍..... ദീപാവലി വെടിക്കെട്ടുമായി ഇളയദളപതി... സര്‍ക്കാര്‍ റിവ്യൂജനങ്ങളുടെ സര്‍ക്കാര്‍..... ദീപാവലി വെടിക്കെട്ടുമായി ഇളയദളപതി... സര്‍ക്കാര്‍ റിവ്യൂ

    സിനിമയുടെ സ്ത്രീ വിരുദ്ധതയുടെ പേരിൽ തിരക്കഥകൃത്തിനെ വേട്ടയാടുന്നത് ബലിശമാണെന്ന് സംവിധായകൻ രഞ്ജിത്ത്. സമൂഹമാധ്യമത്തിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡിസോ ക്ലബ്ബിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ആറാം തമ്പുരാൻ, രാവണപ്രഭു എന്നിവയിലെ ചില സംഭാഷണങ്ങൾക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇക്കാര്യവും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

    ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്

     സംഭാഷണം തയ്യാറാക്കുന്നത് കഥാപാത്രങ്ങൾക്ക് വേണ്ടി

    സംഭാഷണം തയ്യാറാക്കുന്നത് കഥാപാത്രങ്ങൾക്ക് വേണ്ടി

    സിനിമയിലെ കഥാപാത്രത്തിന്റെ സാഹചര്യമനുസരിച്ചാണ് സംഭാഷണങ്ങൾ തയ്യാറാക്കുന്നത്. അതിൽ കഥാപാത്രത്തിന്റെ മാനസികാവസ്ഥ, നിലവാരം അല്ലെങ്കിൽ നിലവാരതാഴ്ച്ചയിൽ നിന്ന് ഉണ്ടാകുന്നതാണ്. അത് എഴുത്തുക്കാരന്റെ കാഴ്ചപ്പാട്. അത് രാഷ്ട്രീയമാണെന്ന് വശ്വസിക്കുന്നത് മണ്ടത്തരം മാത്രമാണെന്നും രഞ്ജിത്ത് പറ‍ഞ്ഞു.

     എംടിയെ സ്ത്രീ വിരുദ്ധനാക്കിയില്ല

    എംടിയെ സ്ത്രീ വിരുദ്ധനാക്കിയില്ല

    വടക്കൻ വീരാഗഥായാണ് അദ്ദേഹം ഉദാഹരണമായി പറഞ്ഞചത്. ചിത്രത്തിൽ ചന്തു സംസാരിക്കുന്നത് എംടിയുടെ കാഴ്ചപ്പാടല്ല. അങ്ങനെ പറയുന്ന മണ്ടന്മാരെ ആദ്യം ചെവിയ്ക്ക് പിടിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് പറഞ്ഞു. ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഇപ്പോഴത്തെ പോലെയുളള വിവരദ്വേഷികൾ ഇല്ലാത്തതു കൊണ്ട് എംടിയെ ആരും സ്ത്രീ വിരുദ്ധൻ എന്ന് വിശേഷിപ്പിച്ചില്ല.

     ഇതൊന്നും താൻ  ശ്രദ്ധിക്കാറില്ല

    ഇതൊന്നും താൻ ശ്രദ്ധിക്കാറില്ല

    തനിയ്ക്കെതിരെ വരുന്ന ആരോപണങ്ങളൊന്നും അധികം താൻ ശ്രദ്ധിക്കാറില്ല. ആറാം തമ്പുരാൻ, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ ചില സംഭാഷണങ്ങൾക്ക് കടുത്ത വിമർശനങ്ങളായിരുന്നു കേൾക്കേണ്ടി വന്നിരുന്നത്. രാവണ പ്രഭുവിന്റെ ആദ്യ ഭാഗമായ ദോവാസുരത്തിൽ മംഗലശ്ശേരി നീലകണ്ഠനേക്കാൾ ശക്തമായ കഥാപാത്രമാണ് ഭാനുമതി. അത് മനസ്സിലാക്കാൻ പറ്റാത്തവരോട് എന്ത് പറയാനാണെന്നും അദ്ദേഹം പറഞ്ഞു.

     സംഘപരിവാറുകാരനായി ചിത്രീകരിക്കുന്നു

    സംഘപരിവാറുകാരനായി ചിത്രീകരിക്കുന്നു

    ആറാം തമ്പുരാനിൽ വിമർശനം കേൾക്കേണ്ടി വന്ന ഒരു ഡയലോഗായിരുന്നു മലപ്പുറത്തെ ബോംബ്. എന്നാൽ യാഥാർഥ്വം മനലസ്സിലാക്കുന്നവരും , പാത്രം വായിക്കുന്ന ഒറ്റയാളു പോലും എന്നെ വിമർശിച്ചിട്ടില്ല.കണ്ണൂരിലും തിരുവനന്തപുരത്തും പൊട്ടിയ ബോംബൊന്നും മലപ്പുറത്ത് പൊട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ മലപ്പുറത്തുകാര്‍ക്ക് ഇതേപ്പറ്റി യാതൊരു പരാതിയുമില്ല. അവർ ചിരിച്ച് തള്ളുകയാണ് ചെയ്യുക. മലപ്പുറത്തുളള സുഹൃത്തുക്കൾ ഒരിക്കൽ പോലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. എന്നെ കുറ്റം പറയുന്നവർ രഞ്ജിത്തില്‍ ഒരു സംഘപരിവാറുകാരനുണ്ടെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ്.

    വിവരമില്ലായ്മയുടെ പ്രശ്നം

    വിവരമില്ലായ്മയുടെ പ്രശ്നം

    മനസ്സിൽ ക്ഷുദ്രയുളളവർ ചില കാര്യങ്ങൾ കണ്ടെത്തുന്നുണ്ട്. അത് വിദ്യാഭ്യാസത്തിന്റേയും വിവരമില്ലായ്മയുടെ പ്രശ്നമുളളതു കൊണ്ടാണ്.. മലപ്പുറത്ത് മുസ്ലിം വിഭാഗക്കാര്‍ മാത്രമേ ഉള്ളൂവെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയല്ല, അവിടെയുള്ളത് മനുഷ്യരാണെന്നും ര‍ഞ്ജിത്ത് കൂട്ടിച്ചേർത്തു.

    English summary
    dirctor ranjith says mt vasudevan nair oru vadakkan viragadha movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X