twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂക്കയിലെ ആ ലിപ് ലോക്ക് സീന്‍ വെട്ടിമാറ്റിയതെന്തിനാണ്! ചങ്ക് തകര്‍ന്ന് സംവിധായകന്‍റെ ചോദ്യം!

    |

    ടൊവിനോയും അഹാനയും ഒരുമിച്ചെത്തിയ ചിത്രമായ ലൂക്കയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ എത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറിയത്. ലൂക്കയും നിഹാരികയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ഡിവിഡി ഇറക്കിയപ്പോള്‍ കട്ട് ചെയ്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ ബോസ്.

    ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സംവിധായകന്റെ സമ്മതമില്ലാതെ രംഗങ്ങള്‍ മുറിച്ച് മാറ്റുന്ന പ്രവണത ഇപ്പോഴും അതേ പോലെ നില്‍ക്കുന്നുണ്ടെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്. നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ്‌ദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സംവിധായകന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    വിഷമിപ്പിച്ച കാര്യം

    ഒരു ഡയറക്ടർ എന്ന നിലക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം പങ്കുവെക്കാനും, പ്രസക്തം എന്ന് നിങ്ങൾക്കു തോന്നുന്നു എങ്കിൽ അതെ പറ്റി ചിന്തിക്കുവാനും വേണ്ടി ആണ് ഞാൻ ഏതു എഴുതുന്നത്. ലൂക്ക എന്ന ചിത്രം തിയറ്ററിൽ തന്നെ കണ്ട ഒരു നല്ല ശതമാനം പ്രേക്ഷകർ ഇവിടെ ഉണ്ടെന്നു അറിയാം. നന്ദി. സിനിമ ഇറങ്ങി അതിന്റെ നൂറു ദിവസം പിന്നിടുക ആണ്. ഇപ്പോൾ അതിന്റെ ഡിവിഡി യുഉം ഇറങ്ങി ഇരിക്കുന്നു. ഞാനും അത് കണ്ടു.

    ചില ഭാഗങ്ങള്‍ കട്ട് ചെയ്തിരിക്കുന്നു

    കണ്ട ഉടനെ തന്നെ അതിറക്കിയ കമ്പനിയുമായി സംസാരിച്ചു. അതിൽ ഒരു സീനിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അതില്ലെങ്കിൽ എന്താണ് പ്രശ്നം. പ്രശ്നം ഉണ്ട്. സത്യത്തിൽ ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക്‌ അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്.

    മുറിച്ച് മാറ്റരുത്

    ലുക്കാ യുടെ സെൻസറിന്റെ അന്ന് സ്ക്രീനിംഗ് കഴിഞ്ഞു സെൻസർബോർഡ് അംഗങ്ങൾ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സ്‌ ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാൻ പറ്റുക ഉള്ളു എന്നും, എന്നാൽ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങൾ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തിൽ സന്തോഷം ആണ് തോന്നിയത്. എന്നാൽ ഡിവിഡി യിൽ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു.

    അഹാനയോടും ടൊവിനോയോടും പറഞ്ഞിരുന്നു

    ആ സീന് ഷൂട്ട് ചെയ്യുമ്പോൾ അഹാനയോടും ടോവിനോയോടും പറഞ്ഞിരുന്നു. ഇത് ലുക്കാ നിഹാരിക യുടെ ഏറ്റവും ഇമോഷണൽ ആയ മൊമെന്റ് ആണ്, അതിൽ ഒരു ശതമാനം പോലും lust ഇല്ല. ലുക്കാ യുടെ ഇമോഷണൽ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നൽകേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോൾ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചിൽ ആണ് ആ ചുംബനം, വർഷങ്ങൾ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങൽ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷൻ പോലും ആ രംഗത്തിൽ അധിഷ്ടിതം ആണ്.

     വിവാദമായിരുന്നില്ല

    ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല അന്നാണ് ഞാൻ മനസിലാക്കുന്നത്. അല്ലെങ്കിൽ ഒരു കോൺട്രോവോർസി ആയോ, ഗിമ്മിക് ആയോ പണ്ടേക്കു പണ്ടേ വാർത്തകളിലും റിവ്യൂ കളിലും നിറഞ്ഞേനേ. ഒരു പക്ഷെ അത് സിനിമ യുടെ നെഗറ്റീവ് പബ്ലിസിറ്റി തന്നെ ആയേനെ. പക്ഷെ ലുക്ക പ്രേക്ഷകർ സ്വീകരിച്ച രീതിയിൽ ഞങ്ങൾ എല്ലാവരും തൃപ്തർ ആയിരുന്നു എന്നതാണ് സത്യം. കുടുംബപ്രേക്ഷകർ ഉണ്ടായിരുന്നു, റിപീറ്റഡ് ഓഡിയൻസ് ഉണ്ടായിരുന്നു. ലുക്കയിലെ ലിവിങ് ടുഗെതർഉം, ചുംബന രംഗവും, രണ്ടുപേരുടെയും അപ്രസക്തമായ ജാതിയോ മതമോ പശ്ചാത്തലമോ, സൊസൈറ്റിയോടുള്ള സമീപനമോ, ബൊഹീമിയൻ ലൈഫോ, ഒന്നും ആന്റിസോഷ്യൽ ആയി മലയാളി സമൂഹം വിലയിരുത്തിയിട്ടില്ല.

    പ്രണയത്തിലാണെന്ന് തിരിച്ചറിയുന്നത്

    ലുക്കയും നിഹാരികയും ഒരുമിച്ചു ഉറങ്ങി എഴുന്നേറ്റ ശേഷം ആണ് അവർ പരസ്പരം പ്രണയത്തിൽ ആണ് എന്ന് അവർ തിരിച്ചറിയുന്നത് തന്നെ. 'കല്യാണം, എന്തിനാ, ചുമ്മാ നാട്ടുകാരെ ബോധ്യപ്പെടുത്താൻ' എന്ന് പറയുന്ന ലൂക്ക യും ഉണ്ട്. അതൊന്നും ആരും ചോദ്യം ചെയ്യാതിരുന്ന സാഹചര്യത്തിൽ, അതിനെ ആസ്വദിച്ചു മനസ്സിൽ ഏറ്റിയ സാഹചര്യത്തിൽ, ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാസൃഷ്ടി ആണെങ്കിൽ, അതിനെ അപൂർണമായ രൂപത്തിൽ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയിൽ വിഷമം ഉണ്ട്. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ അത് നിർജീവമാണ്‌, സിനിമയും.

    English summary
    Director Arun Bose About Luca DVD. facebook post viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X