twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രൂരനാകാൻ താൽപര്യമില്ലായിരുന്നു, വില്ലനാണ് എന്ന് പറയുമ്പോഴെ ക്യാപ്റ്റൻ രാജു വിഷമിക്കാൻ തുടങ്ങും!

    |

    മലയാള സിനിമയിൽ ഗൗരവമേറിയ നിരവധി കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും അവതരിപ്പിച്ചിരുന്ന പ്രതിഭയായിരുന്നു നടൻ ക്യാപ്റ്റൻ രാജു. സംവിധായകൻ ഐ.വി ശശി അടക്കമുള്ള മിക്ക സംവിധായകരുടെ സിനിമകളിലും അതിശക്തമായ കഥാപാത്രങ്ങളായി ക്യാപ്റ്റൻ രാജു വിസ്മയിപ്പിച്ചിട്ടുണ്ട്. അരിങ്ങോടരായി എം.ടി കണ്ടത് തിലകനെ ആയിരുന്നു. എന്നാൽ ചുരിക തുമ്പ് പോലെ മൂർച്ചയുള്ള ചന്തുവിന് മുമ്പി‌ൽ തലയുയർത്തി നിൽക്കാൻ നിവർന്ന ശരീരമുള്ള അതികായൻ വേണമെന്ന ഹരിഹരൻ്റെ നിർബന്ധം ക്യാപ്റ്റൻ രാജുവിലേക്കെത്തുകയായിരുന്നു. ഹരിഹരന്റെ വിശ്വാസം ക്യാപ്റ്റൻ രാജു തെറ്റിച്ചില്ല. മറ്റൊരു നടനെയും അരിങ്ങോടനായി സങ്കൽപിക്കാൻ കഴിയാത്ത വിധം ഗംഭീരമായിരുന്നു ചിത്രത്തിൽ ക്യാപ്റ്റൻ രാജുവിന്റെ അഭിനയം.

    'സംസാരശേഷിയില്ല... ആരേയും തിരിച്ചറിയുന്നില്ല'; കെപിഎസി ലളിത ഇനി മകനൊപ്പം'സംസാരശേഷിയില്ല... ആരേയും തിരിച്ചറിയുന്നില്ല'; കെപിഎസി ലളിത ഇനി മകനൊപ്പം

    ഉറുമിയുമായി വരുന്ന പോരാളിയെ വെറും കയ്യാൽ തറ പറ്റിക്കാൻ കരുത്തുള്ള അരിങ്ങോടർ ക്യാപ്റ്റൻ രാജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ്. ഇത്തരം നടൻമാർ അപ്രതീക്ഷിതമായി കോമഡി കൈകാര്യം ചെയ്യുമ്പോൾ അതിനോട് വല്ലാത്തൊരു ഇഷ്ടം സിനിമാ പ്രേമികൾക്ക് തോന്നാറുണ്ട്. അങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ക്യാപ്റ്റൻ രാജുവിൻ്റെ ചില കഥാപാത്രങ്ങളാണ് മൈഡിയർ കരടിയിലെ എസ്.ഐ കരടി കേശവനും നാടോടി കാറ്റിലെ പവനായിയും സി.ഐ.ഡി മൂസയിലെ സഹദേവൻ്റെ അമ്മാവനായ പ്രാരാബ്ദക്കാരൻ പ്രൈവറ്റ് ഡിറ്റ്ക്റ്റീവും ഒക്കെ. മുംബൈയിലെ മിലിട്ടറി ക്യാമ്പിൽ നിന്ന് തുടങ്ങിയ അഭിനയ ഭ്രമമാണ് അതികായരായ മലയാള സിനിമയിലെ അരിങ്ങോടരും ഉണ്ണിമൂത്തയുമൊക്കെയായിത്തീർന്നത്.

    'ഇങ്ങനെ കൊണ്ടുപോയി തുലക്കും എന്ന് വിചാരിച്ചില്ല, പ്രേക്ഷകർക്ക് വിലയില്ലേ?'; കുടുംബവിളക്ക് ആരാധകർ!'ഇങ്ങനെ കൊണ്ടുപോയി തുലക്കും എന്ന് വിചാരിച്ചില്ല, പ്രേക്ഷകർക്ക് വിലയില്ലേ?'; കുടുംബവിളക്ക് ആരാധകർ!

    സേനയിലായിരിക്കുമ്പോഴും അഭിനയമോഹം കൊണ്ടുനടന്നു

    എൻ.എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ നിന്ന് തുടങ്ങിയ പ്രയാണമാണ്. അതും മുംബൈയിൽവെച്ച്. ജോഷിയുടെ രക്തം ആയിരുന്നു ആദ്യ ചിത്രം. അതിലെ പ്രതാപ് എന്ന ക്യാരക്ടറായിരുന്നു രാജുവിന്. അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസർ, ആവനാഴിയിലെ സത്യരാജ്, ആഗസ്റ്റ് ഒന്നിലെ ഗോമസ്, നാടോടിക്കാറ്റിലെ പവനായി തുടങ്ങിയ വേഷങ്ങളെല്ലാം ഈ നടനിലെ അഭിനയപ്രതിഭ തെളിയിച്ചവയായിരുന്നു. പത്തനംതിട്ടയിലെ ഓമല്ലൂരിൽ കുരിന്റയ്യത്ത് കെ.യു ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴ് മക്കളിൽ ഏഴാമത്തെ മകനായ ഈ സിനിമാക്കാരൻ കുടുംബബന്ധങ്ങൾക്കും ഒരുപാട് പ്രാധാന്യം നൽകിയിരുന്നു. അദ്ദേഹം വില്ലൻ വേഷങ്ങളെക്കാൾ ഇഷ്ടപ്പെട്ടിരുന്നത് കുടുംബ കഥകളിൽ അഭിനായിക്കാനായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ ജോസ് തോമസ്. വില്ലൻ വേഷമാണെന്ന് പറയുമ്പോൾ‌ അ​ദ്ദേഹ​ത്തിന്റെ മുഖം വാടുമെന്നും ജോസ് തോമസ് പറയുന്നു.

    വില്ലൻ വേഷങ്ങളിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല

    'മദ്രാസിലെ സിനിമാ ജീവിതത്തിനിടയിൽ വെച്ചാണ് ഞാൻ പരിചയപ്പെടുന്നത്. മിലിട്ടറിയിൽ നിന്നും സിനിമയിലേക്കെത്തിയ അദ്ദേഹത്തെ ഏറെ ആദരവോടെയാണ് ഞാൻ കണ്ടത്. തോളിൽ കൈയ്യിട്ട് മോന്റെ പേരെന്താ? എവിടെയാണ് സ്ഥലം? എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചത്. കുട്ടികളുടെ മനസുള്ള ഒരു കുസൃതിക്കാരനായിരുന്നു അദ്ദേഹം. മിലിട്ടറിയിൽ ജോലി ചെയ്യുമ്പോളും സിനിമയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. അങ്ങനെയാണ് വോളണ്ടറി റിട്ടയർമെന്റ് എടുത്ത് പോന്നത്. വില്ലൻ വേഷങ്ങളിൽ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. നന്മ നിറഞ്ഞ കുടുംബകഥകളിൽ അഭിനയിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. വില്ലൻ വേഷം ചെയ്യാൻ മടിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു.'

    അമ്മയുടെ വാക്കുകൾക്ക് ചെവി നൽകിയ മകൻ

    'അധ്യാപികയായ അമ്മയ്ക്ക് മകൻ വില്ലത്തരം ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. ആളുകളെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കഥാപാത്രമായി മകനെ കാണാൻ ഇഷ്ടമില്ലായിരുന്നു. അമ്മയുടെ ആ വാക്കുകളാണ് തന്നെ സങ്കടപ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമ ഇല്ലെങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യുന്നില്ലെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. കോമഡി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. വില്ലത്തരമല്ല ഇനി കോമഡിയിലായിരിക്കും ഞാൻ തിളങ്ങുന്നതെന്നായിരുന്നു അദ്ദേഹം സി ഐഡി മൂസ ലൊക്കേഷനിൽ വെച്ച് പറഞ്ഞു. കണ്ണാടിയുടെ മുന്നിൽ നിന്നൊക്കെ അദ്ദേഹം കഥാപാത്രത്തെ അനുകരിക്കുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നു.'

    Recommended Video

    ദിലീപിനെ ന്യായീകരിക്കാൻ വന്ന ഒമർ ലുലു പോസ്റ്റ് മുക്കി കണ്ടംവഴി ഓടി | FilmiBeat Malayalam
    ഹൃദയാഘാതവും പിന്നീട് മരണവും

    'അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട് എനിക്ക്. മുദ്ര എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്യുന്ന സമയത്ത് മമ്മൂട്ടിക്ക് ഇടിക്കാനൊരാൾ വേണം... ഞങ്ങൾ നോക്കിയിട്ട് രാജുച്ചായൻ കറക്റ്റാണ് എന്നായിരുന്നു സിബി മലയിൽ അദ്ദേഹത്തോട് പറഞ്ഞത്. ആ വാക്കുകൾ കേട്ട് അദ്ദേഹം സങ്കടത്തോടെ മാറിയിരിക്കുകയായിരുന്നു. സിബി സാർ പിന്നീട് താൻ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് രാജുച്ചായനെ ആശ്വസിപ്പിച്ചിരുന്നു. നിസാര കാര്യങ്ങളിൽപ്പോലും സങ്കടപ്പെടുന്നയാളായിരുന്നു അദ്ദേഹം' ജോസ് തോമസ് പറയുന്നു. 2018 സെപ്റ്റംബറിലാണ് ക്യാപ്റ്റൻ രാജു സിനിമാ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

    Read more about: captain raju
    English summary
    Director Jose Thomas said that Captain Raju was a person who did not want to play villain role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X