»   » കുഞ്ഞേട്ടനെപ്പോലെയല്ല കുഞ്ഞിക്ക, ആറു വര്‍ഷം ചില്ലറ കാര്യമാണോ? ആരാധകരാണ് ആഘോഷത്തിന് തുടക്കമിട്ടത്!

കുഞ്ഞേട്ടനെപ്പോലെയല്ല കുഞ്ഞിക്ക, ആറു വര്‍ഷം ചില്ലറ കാര്യമാണോ? ആരാധകരാണ് ആഘോഷത്തിന് തുടക്കമിട്ടത്!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ ആര് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഡിക്യു ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സെന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയിലെ ആറ് വര്‍ഷത്തെക്കുറിച്ച് താരം തന്നെ സ്വന്തമായ വിലയിരുത്തലുകള്‍ നടത്തിയിരുന്നു.

ജഗദീഷിന്റെ സൊഡക്ക് മേലെ കേട്ട് നെഞ്ചത്തടിച്ച് നിലവിളിച്ച് സൂര്യ, കരയണോ ചിരിക്കണോ എന്നറിയില്ലെ?

ശക്തമായ ആരാധക പിന്തുണയാണ് ദുല്‍ഖറിന് ലഭിക്കുന്നത്. അധികമാരെയും അറിയിക്കാതെ സിനിമയില്‍ തുടക്കം കുറിച്ച താരപുത്രന്‍ സ്വന്തമായ ഇടം നേടിയാണ് മുന്നേറിയത്. മമ്മൂട്ടി ആഗ്രഹിച്ചതും ഇത്തരത്തിലൊരു കാര്യമായിരുന്നു. ലോകമെങ്ങുമുള്ള ദുല്‍ഖര്‍ ആരാധകര്‍ ഇപ്പോള്‍ ശരിക്കും ആഘോഷത്തിലാണ്. പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന ദുല്‍ഖറും കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെവൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമയിലെത്തിയിട്ട് ആറ് വര്‍ഷം

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ പുറത്തിറങ്ങിയിട്ട് ആര് വര്‍ഷം കഴിഞ്ഞു. താരപുത്രന്‍ തന്നെയാണ് ഈ സന്തോഷം പങ്കുവെച്ചിട്ടുള്ളത്.

ആഘോഷമാക്കി ആരാധകര്‍

കുഞ്ഞിക്കയുടെ വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് ആദ്യ സിനിമയ്ക്ക് ലഭിച്ചത്. നവാഗത സംവിധായകനൊപ്പമായിരുന്നു ഈ താരപുത്രന്‍ തുടക്കം കുറിച്ചത്.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നു

സിനിമയില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ആ സന്തോഷം കേക്ക് മുറിച്ച് പങ്കുവെക്കുന്നു. പുതിയ തമിഴ് ചിത്രത്തിന്റെ സെറ്റില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമ തിരഞ്ഞെടുക്കുന്നത്

തുടര്‍ച്ചയായി മോശം സിനിമകള്‍ തന്നെക്കാണാനായി ആരും തിയറ്ററുകളിലേക്കെത്തില്ലെന്ന് ദുല്‍ഖര്‍ നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. നല്ല സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുന്നത്.

തുടര്‍ച്ചയായി മോശം സിനിമ ചെയ്താല്‍

ഒരുപാട് പേരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് സിനിമ പുറത്തിറങ്ങുന്നത്. ഏതെങ്കിലും ഒരു ഘടകത്തില്‍ പാകപ്പിഴ വന്നാല്‍ മതി അത് മോശമാവാന്‍. തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്താല്‍ അത് കാണാന്‍ ആരും തിയറ്ററുകളിലേക്ക് എത്തില്ലെന്ന് ഈ താരപുത്രന് അറിയാം. സിനിമ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കാറുണ്ടെന്നും ഡിക്യു വ്യക്തമാക്കിയിരുന്നു.

താരപദവിക്ക് അമിതപ്രാധാന്യമില്ല

താരപദവിക്കല്ല താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജോലിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സ്റ്റാര്‍ഡം പദവിക്ക് വലിയ പ്രാധാന്യം താന്‍ കല്‍പ്പിക്കുന്നില്ലെന്നും ഡിക്യു പറഞ്ഞിരുന്നു.

സിനിമ ചെയ്യണമെങ്കില്‍

കഥയുമായി ഒരാള്‍ തന്നെ സമീപിച്ചാല്‍ തനിക്കായി മാറ്റി വെയ്ക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തില്‍ തന്നെ കാണാനായില്ലെങ്കില്‍ ആ സിനിമ സ്വീകരിക്കില്ലെന്നും ഡിക്യു പറയുന്നു.

തിരക്കഥ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം

തനിക്ക് ബോധ്യപ്പെടാത്ത ഒരു സിനിമയും താന്‍ ചെയ്യില്ല. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി താന്‍ സ്വീകരിക്കുന്ന മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്നാണ് കരുതുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനൊപ്പം തുടങ്ങി

പുതുമുഖ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പുതമുഖങ്ങളുടെ കന്നിസംരംഭമെന്ന നിലയില്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

താരപുത്രന്‍ ഇമേജിനും അപ്പുറത്ത്

താരപുത്രനെന്ന ഇമേജിനും അപ്പുറത്തേക്ക് വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്‍ തന്റേതായ ഇടം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ മുതലുള്ള ചിത്രങ്ങളെല്ലാം ഇതിന് ഉത്തമോദഹരണമാണ്.

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് കാണൂ

English summary
Dulquer Salmaan's latest pics geting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam