»   » ദുല്‍ഖറിലൂടെ ജെമിനി ഗണേശനും കീര്‍ത്തി സുരേഷിലൂടെ സാവിത്രിയും വരുന്നു! മഹാനടി ടീസര്‍ പുറത്ത്

ദുല്‍ഖറിലൂടെ ജെമിനി ഗണേശനും കീര്‍ത്തി സുരേഷിലൂടെ സാവിത്രിയും വരുന്നു! മഹാനടി ടീസര്‍ പുറത്ത്

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ അന്യഭാഷ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ ബോളിവുഡിലും തെലുങ്കിലും നിര്‍മ്മിക്കുന്ന സിനിമകളാണ് ഇനി വരാനുള്ളത്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇന്നലെ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നടി സാവിത്രിയായി കീര്‍ത്തി സുരേഷാണ് അഭിനയിക്കുന്നത്. സാവിത്രിയുടെ ഹോസ്പിറ്റലില്‍ നിന്നുള്ള രംഗങ്ങളടക്കമുള്ള ടീസറാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുറത്ത് വന്ന ഉടനെ സംഭവം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.


മഹാനടിയുടെ ടീസര്‍

മഹാനടി റിലീസിനൊരുങ്ങുന്നതിനിടെയാണ് ഓഫീഷ്യല്‍ ടീസര്‍ ഇന്നലെ പുറത്ത് വിട്ടത്. നടി സാവിത്രിയുടെ ഹോസ്പിറ്റല്‍ രംഗവും ഒപ്പം കുഞ്ഞിനൊപ്പം ദുല്‍ഖറും ഒന്നിച്ചുള്ള രംഗങ്ങളടക്കമാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈജന്തി മൂവീസാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മേയ് മാസത്തില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ബയോപിക്ക്

തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബയോപിക്ക് ആണ് മഹാനടി. പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ സാവിത്രി 30 വര്‍ഷത്തോളം ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന നായിക വസന്തമായിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, തുടങ്ങി നിരവധി അന്യഭാഷ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ജെമിനി ഗണേശനുമായി വിവാഹം കഴിച്ചിരുന്നു. അവയെല്ലാം സിനിമയുടെ ഭാഗമായി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സാവിത്രിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്നും ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വെച്ചിട്ടാണ് നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.ജെമിനി ഗണേശന്‍

ദുല്‍ഖര്‍ സല്‍മാനാണ് സിനിമയിലെ നായകന്‍ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശനായി രൂപം മാറിയ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ മുന്‍പ് പുറത്ത് വിട്ടിരുന്നു. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമയായത് കൊണ്ട് കേരളക്കര മഹാനടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തമിഴിലും തെലുങ്കിലും നിര്‍മ്മിക്കുന്ന സിനിമ മലയാളത്തിലേക്കും ഡബ്ബ് ചെയ്ത് എത്തും.


താരങ്ങള്‍...

ദുല്‍ഖറിനും കീര്‍ത്തിയ്ക്കുമൊപ്പം സാമന്ത അക്കിനേനിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ മധുരവാണിയുടെ വേഷത്തിലാണ് സാമന്ത അഭിനയിക്കുന്നത്. അടുത്തിടെ മഹാനടിയിലെ സാമന്തയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ശരിക്കും ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്നും അത്രയധികം മികവുറ്റ സിനിമയാണിതെന്നും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു സാമന്ത പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. പ്രകാശ് രാജ്, ശാലിനി പാണ്ഡെ, വിജയ് ദേവര്‍കൊണ്ട, രാജേന്ദ്ര പ്രസാദ്, മോഹന്‍ ബാബു, നാഗചൈതന്യ, കൃഷ് എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Dulquer Salmaan starer Mahanati official teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X