»   » മാസ്സീവ് റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സി ഐഎ, റെക്കോര്‍ഡുകള്‍ തിരുത്തുമോ??

മാസ്സീവ് റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ സി ഐഎ, റെക്കോര്‍ഡുകള്‍ തിരുത്തുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിക്കുന്ന സി ഐ എ അഥവാ കോമ്രേഡ് ഇന്‍ അമേരിക്കയുടെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍. അമല്‍ നീരദിന്റെ ആദ്യചിത്രമായ ബിഗ്ബി 10 വര്‍ഷം തികച്ചത് കഴിഞ്ഞ ദിവസമാണ്. മമ്മൂട്ടിയുടെയും അമലിന്റെയും കരിയറില്‍ മികച്ച നേട്ടം സമ്മാനിച്ച ചിത്രം കൂടിയാണ് ബിഗ് ബി. വാപ്പച്ചിയുടെ ചിത്രങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെക്കുറിച്ച് ദുല്‍ഖറും ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

റിലീസിനു മുന്‍പ് തന്നെ വന്‍ ഹൈപ്പ് സൃഷ്ടിച്ച ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സുകള്‍ നല്‍കിയാണ് ചിത്രീകരണം വരെ പൂര്‍ത്തിയാക്കിയത്. ഷൂട്ടിനു മുന്‍പ് പേരു പുറത്തുവിടുന്ന സ്ഥിരം ശൈലി ഈ ചിത്രത്തില്‍ പിന്തുടര്‍ന്നിരുന്നില്ല. ദുല്‍ഖറിന്റെ പാട്ടാണ് മറ്റൊരു പ്രധാന പ്രത്യേകത. ചിത്രം അടുത്ത മാസം മാസ്സീവായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്നു

അഞ്ചു ഹ്രസ്വചിത്രങ്ങളുമായി പുറത്തിറങ്ങിയ അഞ്ചു സുന്ദരികളില്‍ കുള്ളന്റെ ഭാര്യ ഒരുക്കിയത് അമല്‍ നീരദാണ്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പേരില്‍ സഖാവുള്ളതിനാല്‍ ഇതൊരു പാര്‍ട്ടി ചിത്രമാണോയെന്ന് സംശയിക്കാമെങ്കിലും അത്തരത്തിലുള്ള ചിത്രമല്ലെന്ന് നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനര്‍

പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനര്‍ ചിത്രമാണിത്. ടീസറിലൂടെയും ട്രയിലറിലൂടെയുമായി ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍.

ബോക്‌സോഫോസുകളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമോ??

കേരളത്തിലെ ബോക്‌സോഫീസുകളില്‍ ഇതുവരെയുള്ള ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. സ്‌റ്റൈലിഷ് സിനിമകളുടെ സംവിധായകനും യുവജനതയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ചിത്രമാണോ ഇതെന്നറിയാന്‍ ഇനി കുറച്ചു ദുവസം കൂടി കാത്തിരുന്നാല്‍ മതി.

5 മാസം മുമ്പേ തീരുമാനിച്ച പേര് അവസാന നിമിഷമാണ് പുറത്തുവിട്ടത്

പുതിയ ചിത്രത്തിന്റെ പേര് നേരത്തെ തന്നെ പുറത്തുവിടാറുള്ള സംവിധായകനാണ് അമല്‍ നീരദ്. മറ്റു ചിത്രങ്ങളുടെ പേരുകളെല്ലാം അപ്പോള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. സാധാരണയായി എന്റെ സിനിമകളുടെപേര് ആദ്യം തന്നെ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവു വേണ്ടെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമല്‍ നീരദ് തന്റെ ചിത്രത്തിന്റെ പേരു പുറത്തുവിട്ടത്. അമേരിക്കന്‍ ചാരസംഘടനയാണ് സി ഐഎയെങ്കിലും കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് അമലും കൂട്ടരും നല്‍കിയിരിക്കുന്നത്.

പാലായില്‍ നിന്നും അമേരിക്കയിലേക്ക്

പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിത കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തുടങ്ങിയ ഷൂട്ടിങ്ങ് അമേരിക്കയിലും മെക്‌സിക്കോയിലുമായാണ് പൂര്‍ത്തിയാക്കിയത്.

ഡിക്യുവിന്‍റെ പാട്ടും കിടിലന്‍ ലുക്കും

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. കിടു ലുക്കിലുള്ള ഡിക്യു ചിത്രത്തിനു വേണ്ടി പാടുന്നുവെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഡിക്യു പാടിയ പാട്ട് കാണൂ...ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

English summary
Dulquer Salmaan’s CIA aka Comrade In America is one of the most awaited Malayalam movies of the year. The movie, directed by Amal Neerad, is all set for a massive release next month. The hype surrounding CIA is humongous and it is majorly due to the teaming up of Amal Neerad and Dulquer Salmaan. The two have previously worked together in Kullante Bharya, a shortfilm in the anthology 5 Sundharikal. But that movie was very unlike Amal Neerad’s regular flicks that are known for being stylish and unique with the treatment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam