Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒടുവില്‍ ഇലക്ട്ര പ്രദര്‍ശനത്തിനെത്തുന്നു
നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന് ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നയന്‍താരയും മനീഷ കൊയ്രാളയും പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഇനി പുറത്തിറക്കാനാവില്ല എന്ന് ഏതാണ്ട് ഉറപ്പായ അലസ്ഥയിലായിരുന്നു. എന്നാല്‍ മുത്തൂറ്റ് വേണുഗോപാലിന്റെ ശ്രമഫലമായി ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
വിന്ധ്യന് നിര്‍മ്മിച്ച ചിത്രമായിരുന്നു ഇലക്ട്ര., വിന്ധ്യന്റെ മരണത്തോടെ ചിത്രം ഒരുകാലത്തും റിലീസ് ചെയ്യാന്‍ കഴിയില്ലെന്നുള്ള അവസ്ഥ വരുകയായിരുന്നു. 2010ല്‍ ഈ ചിത്രം തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് സിനിമയുടെ ടിക്ക്റ്റ് വിറ്റിട്ടും ചിത്രം കാണാന്‍ ആളുകള്‍ തള്ളിക്കയറിയതിനെത്തടുര്ന്ന് കൈരളിയില്‍ പ്രശ്നങ്ങളുണ്ടാവുകയും പൊലീസിന് ഇടപെടേണ്ടിവരുകയും ചെയ്തിരുന്നു.
ശ്യാമപ്രസാദ് ഈ ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വളരെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. നയന്‍താരയുടെ മികച്ച പ്രകടനത്തിനൊപ്പം ഗ്ലാമര്‍ രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി അന്ന് പറയപ്പെട്ടിരുന്നു. നയന്‍താരയുടെ അച്ഛനായി പ്രകാശ് രാജും അമ്മയായി മനീഷയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇമോഷണല്‍ ത്രില്ലറായ ഈ ചിത്രത്തില്‍ ബിജു മേനോന്, സ്കന്ദ എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ ഇലക്ട്രയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ടേം ആയ ഇലക്ട്ര കോംപ്ലക്സ് എന്ന ആശയത്തെ മുന്‍നിര്‍ത്തി മകള്‍ക്ക് അച്ഛനും അമ്മയുമായുള്ള മാനസിക ബന്ധത്തെ നിര്വ്വചിയ്ക്കാനാണ് ശ്യാമപ്രസാദ് ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇലക്ട്രയെത്തുമ്പോള് 2010ല്‍ ചലച്ചിത്രോത്സവസമയത്ത് കാണിച്ച അതേ ആവേശം പ്രേക്ഷകരില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം. മനീഷയുടെയും നയന്‍താരയുടെയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി എത്തുന്ന ചിത്രം മലയാളസിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നും പ്രതീക്ഷിയ്ക്കാം.