»   » ബോക്സോഫീസില്‍ തരംഗമായി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

ബോക്സോഫീസില്‍ തരംഗമായി സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ മാറ്റത്തിന്‍രെ പാതയിലേക്ക് നയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പുതുമുഖങ്ങള പ്രെധാന കഥാപാത്രമാക്കി ഒരുക്കിയ അങ്കമാലി ഡയറീസ് വന്‍വിജയം നേടിയിരുന്നു. ചിത്രത്തിലെ താരങ്ങള്‍ക്കും മികച്ച അവസരമാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമായിരുന്നു ലിച്ചിക്കും ഇപ്പാനി രവിക്കും ലഭിച്ചത്. എന്നാല്‍ പെപ്പെ എന്ന നായകനായി എത്തിയ ആന്റണി വര്‍ഗീസ് രണ്ടാമത്തെ ചിത്രത്തിലൂടെ നായകനായി അവതരിച്ചിരിക്കുകയാണ്.

പൃഥ്വിയുടെ രണത്തില്‍ മാത്രമല്ല കസ്തൂരിമാനിലും, ഇഷ തല്‍വാറും അജുവും ഇനി സീരിയലില്‍, പ്രമോ വൈറല്‍!


ലിജോയുടെ അസോസിയേറ്റായി പ്രവര്‍ച്ചിച്ച ടിനും പാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒരുമിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയിലൂടെ. ലിജോയും ഇവര്‍ക്കൊപ്പമുണ്ട്. ഇത്തവണ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് ലിജോ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


അഭിനയിക്കാനറിയാത്തവരെ വെച്ച് ചെയ്ത അബദ്ധമാണ് ബെസ്റ്റ് ഓഫ് ലക്ക്, സംവിധായകന്‍റെ വെളിപ്പെടുത്തല്‍!


ആദ്യദിനം മുതല്‍ മികച്ച സ്വീകാര്യത

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യത നേടിയിരുന്നു. 120 തിയേറ്ററുകളിലായാണ് സിനിമ റിലീസ് ചെയ്തത്. വന്‍പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരുന്നത്. പ്രേക്ഷക പ്രതീക്ഷ അതേ പോലെ നിലനിര്‍ത്തിയ ചിത്രമായിരുന്നു ഇത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു.


കലക്ഷനിലും മുന്നില്‍

ആദ്യ ദിനത്തില്‍ 1.30 കോടിയുടെ ഗ്രോസ് കലക്ഷന്‍ ചിത്രം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ബി ഉണ്ണിക്കൃഷ്ണന്റെ ആര്‍ ഡി ഇല്യൂമിനേഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്. ബിസി ജോഷി നിര്‍മ്മിച്ച ചിത്രത്തില്‍ ചെമ്പന്‍ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും സഹനിര്‍മ്മാതാക്കളാണ്. ആദ്യ ദിനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.


രണ്ടാമത്തെ ചിത്രം

അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കക്കാരന്റെ യാതൊരുവിധ പാകപ്പിഴകളുമില്ലാതെ അസാധ്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. രണ്ടാമത്തെ സിനിമയിലും അതേ പ്രകടനം താരം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം വളരേ മുന്‍പേ ഈ ചെറുപ്പക്കാരനിലുണ്ടായിരുന്നു. അഭിനേതാവിയില്ലെങ്കില്‍ സിനിമയുടെ ഏതെങ്കിലും മേഖലയില്‍ താനുണ്ടാവുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നായകനായെത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നല്ല സിനിമകളുടെ ഭാഗമായി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.


ബോക്‌സോഫീസിലെ കുതിപ്പ്

മുന്‍നിര നായകരുടെ ചിത്രങ്ങള്‍ പോലും രണ്ടാം ദിനത്തില്‍ കിതയ്ക്കുമ്പോഴാണ് നായകനായെത്തി ആദ്യ ചിത്രം വിജയകരമായി മുന്നേറുന്നത്. ഇക്കാര്യത്തില്‍ ആന്റണിക്ക് അഭിമാനിക്കാം. സിനിമാപ്രേമികള്‍ ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന് കാര്യമാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്.


കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന ചിത്രം

എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രമാണ് സ്വാതന്ത്യം അര്‍ധരാത്രിയില്‍. പോസ്റ്ററുകളും ടീസറുകളിലൂടെയും മുഴുനീള ആക്ഷന്‍ ചിത്രമാണെന്ന പ്രതീതി ഉളവാക്കിയിരുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടത്.


English summary
Extraordinary opening for Swathanthryam Ardharathriyil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X