»   » മാധ്യമങ്ങളെ പേടിച്ച് ഫഹദ് ദുബയിലേയ്ക്ക് പറന്നു?

മാധ്യമങ്ങളെ പേടിച്ച് ഫഹദ് ദുബയിലേയ്ക്ക് പറന്നു?

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
താന്‍ പറയുന്നതിനെയൊക്കെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കുകയും ഇല്ലാ വാര്‍ത്തകള്‍ ചമയ്ക്കുകയും ചെയ്യുകയാണെന്ന് ഫഹദ് നേരത്തേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തന്നെ പ്രശ്നത്തിലാക്കുന്ന മാധ്യമങ്ങള്‍ക്ക് അഭിമുഖമോ ഫോട്ടോഷൂട്ടോ ഒന്നും നല്‍കേണ്ടെന്നും ഫഹദ് തീരുമാനിച്ചിരുന്നു.

എന്നിട്ടും മാധ്യമശല്യത്തില്‍ നിന്നും രക്ഷകിട്ടാതായ ഫഹദ് എല്ലാറ്റില്‍ നിന്നും രക്ഷപ്പെടാനായി നാടുവിട്ടുവെന്നാണ് കേള്‍ക്കുന്നത്. വിവാദങ്ങളിലെല്ലാം അകന്ന് അന്തരീക്ഷം തെളിയുന്നതുവരെ ഒന്ന് റിലാക്സ് ചെയ്യാനായി ഫഹദ് നാട്ടില്‍ നിന്നും മാറിനില്‍ക്കുകയാണത്രേ.

ഇപ്പോള്‍ ദുബയിലെ ഒരു ബന്ധുവീട്ടില്‍ ഫഹദ് വിശ്രമത്തിലാണെന്നാണ് ആഗ്രഹിയ്ക്കുന്നത്. ആന്‍ഡ്രിയയുമായുള്ള പ്രണയം, ഇമ്മാനുവലില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം ഇതൊക്കെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച രീതി ഫഹദിന് ഒട്ടും പിടിച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. തുടര്‍ച്ചയായ അഭിനയവും ഗോസിപ്പുകളുമെല്ലാം കൊണ്ട് ആകെ മുഷിഞ്ഞ ഫഹദ് എന്തായാലും ദുബയിലെ ഒഴിവുകാലം കഴിഞ്ഞ് പുതിയ സ്പിരിറ്റോടെ തിരിച്ചെത്തുമെന്ന് കരുതാം.

English summary
Actor Fahad Fazil left to Dubai for a vecation, after his hectic work schedule.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam