»   » ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത

ദിലീപിന്റെ വളർച്ചയെ ഭയക്കുന്നവർ പണി തുടങ്ങി , പ്രചരിക്കുന്നത് വ്യാജ വാർത്ത

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വർഷം ബോക്സോഫീസിൽ നിന്നും മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു രാമലീല . നവാഗതനായ അരുൺ ഗോപിയുടെ ചിത്രം ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമ കൂടിയായി മാറുകയായിരുന്നു. 5 വർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് രാമലീല. വ്യക്തി ജീവിതത്തിൽ ഇതുവരെ കടന്നു പോകാത്ത തരത്തിലുള്ള പ്രതിസന്ധിയായിരുന്നു ദിലീപിന് നേരിടേണ്ടി വന്നത് . ബഹിഷ്കരണ ഭീഷണിയും തിയേറ്റർ ഉപരോധവും അരങ്ങു തകർക്കുന്നതിനിടയിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അണിയറ പ്രവർത്തകർക്ക് . അത് ശരിയാണെന്ന് രാമലീല തെളിയിക്കുകയും ചെയ്തു. ദൃശ്യത്തിന്റെ കലക്ഷനും തകർത്ത് പുലി മുരുകന് തൊട്ടു താഴെത്തന്നെ രാമലീലയും സ്ഥാനം പിടിച്ചു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് താനെന്ന് ദിലീപ് ഒന്നുകൂടി വ്യക്തമാക്കുകയായിരുന്നു. വിമർശകരെപ്പോലും ക്യൂവിൽ നിർത്താൻ ജനപ്രിയ നായകന് കഴിഞ്ഞിരുന്നു. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ദിലീപ് ചിത്രമെന്ന നിലയിൽ കമമാരസംഭവം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്.


മറ്റു സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

റിലീസിന് മുൻപേ തന്നെ മികച്ച സ്വീകാര്യത നേടിയ കമമാരസംഭവത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന മറ്റ് സിനിമകളെ തകർക്കണമെന്ന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ദിലീപ് ഫാൻസ് പ്രവർത്തിക്കുന്നുവെന്നും പൃഥ്വിരാജിന്റെയും മമ്മൂട്ടിയുടെയും സിനിമ തകർക്കാൻ ശ്രമിക്കുന്നു , ഈ തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട് . എന്നാൽ ഇത്തരത്തിലുള്ള ഒരു നീക്കവും തങ്ങൾ നടത്തിയിട്ടില്ലെന്നും വ്യാജ സ്ക്രീൻ ഷോട്ടുകളാണ് ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നതെന്നും ദിലീപ് ഓൺലൈൻ വ്യക്തമാക്കിയിട്ടുണ്ട്.


ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ കാര്യങ്ങൾ വ്യക്തമാക്കിയത് . കമ്മാര സംഭവത്തെ തകർക്കുന്നതിന് വേണ്ടി ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണ് ഇത്. സിനിമ നല്ലതാണെങ്കിൽ വിജയിക്കും. മറ്റൊരു താരത്തിന്റെ സിനിമയെ ഭയന്ന് മോശമായ രീതിയിൽ മാർക്കറ്റിങ്ങ് നടത്തിയെന്ന് വെച്ച് ഒരു സിനിമയും ഹിറ്റാവാൻ പോവുന്നില്ല. പ്രബുദ്ധരായ പ്രേക്ഷക സമൂഹം ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.വിഷു റിലീസിന് തുടക്കം കുറിയ്ക്കുന്നത് മമ്മുട്ടി

വിഷു റിലീസ് ലക്ഷ്യമാക്കിയാണ് പല സിനിമകളും ഒരുങ്ങുന്നത് . കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യത്യസ്തമായ നിരവധി സിനിമകൾ വിഷുവിന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. മമ്മൂട്ടിയാണ് റിലീസിന് തുടക്കമിടുന്നത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോൾ മാർച്ച് 31 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് ഒടുവിലായി ലഭിച്ചത്. മാസും ക്ലാസും ചേർന്ന ചിത്രങ്ങൾക്ക് പിറകെ പോവുമ്പോൾ കുടുംബ പ്രേക്ഷകർക്ക് മമ്മൂട്ടിയെ നഷ്ടപെടുന്നുവെന്ന തരത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനുള്ള ശക്തമായ മറുപടി പരോളിലൂടെ ലഭിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ട .


ടീസറുകളും ട്രെയിലറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പരോൾ തരംഗമായത് . യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ സഖാവ് അലക്സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് .എല്ലാവിധ ചേരുവക്കൂ മുള്ള നല്ലൊരു കുടുംബചിത്രമായിരിക്കും പരോളെന്നാണ് മെഗാസ്റ്റാർ ആരാധകരും വ്യക്തമാക്കിയിട്ടുള്ളത്. സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ചിത്രത്തെ തകർക്കണമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് .ലക്ഷ്യം ഫാന്‍സ് അസോസിയേഷനെ പ്രകോപിപ്പിക്കല്‍

വിഷു റിലീസായെത്തുന്ന മറ്റൊരു ചിത്രമാണ് മൈ സ്റ്റോറി. കോസ്റ്റും ഡിസൈനറായ റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥിരാജും പാർവതിയും നായികാനായകൻമാരായെത്തുന്ന റൊമാന്റിക് ചിത്രമാണിത്. മമ്മൂട്ടിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് പാർവതിക്കെതിരെ രൂക്ഷ വിമർശനമുയർന്ന പശ്ചാത്തലത്തിൽ ചിത്രത്തിനെതിരെ ഡിസ് ലൈക്ക് വ്യാപകമായിരുന്നു.


പൃഥ്വിരാജിന്റെ ചിത്രം തകർക്കാനും വ്യാജ സന്ദേശങ്ങളിൽ പറയുന്നുണ്ട്. മമ്മൂട്ടി ഫാൻസിനെയും പൃഥ്വിരാജ് ഫാൻസിനെയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പുറത്തുവിട്ടത് ദിലീപ് ഫാൻസാണെന്ന് വരുത്തിത്തീർത്ത് കമമാര സംഭവത്തെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നെ തന്ന് ദിലീപ് ഫാൻസ് വ്യക്തമാക്കിയതേടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്.കമ്മാരസംഭവം ഫസ്റ്റ് ലുക്ക് മുതല്‍ ട്രെന്‍ഡിങ്

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതലേ കമ്മാരസംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതു വരെ കാണാത്ത രൂപഭാവത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് . തെന്നിന്ത്യൻ താരമായ സിദ്ധാർത്ഥ് ,പഞ്ചാബി താരമായ സീമർജിത് സിങ് തുടങ്ങിയവർ ദിലീപിനൊപ്പം ശക്തമായ വേഷത്തിലെത്തുന്നുണ്ട് . ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തിൽ സിദ്ധാർത്ഥി ന് നേരെ സമ്മർദ്ദമുണ്ടായിരുന്നു.


ദിലീപിന്റെ വ്യക്തി ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ച് താരത്തിന്റെ വരവ് മുടക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു ശ്രമവും വിജയിച്ചില്ല. ഒതേനൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് താരം മടങ്ങിയത്. മാത്രമല്ല സ്വന്തം ശബ്ദവും സിദ്ധാർത്ഥ് ഉപയോഗിക്കുന്നുണ്ട് .


ഒന്നിനൊന്ന് വ്യത്യസ്തമായ പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ മികച്ച സ്വീകാര്യത നേടിയ കമമാര സംഭവത്തെ തകർക്കാനായി ചിലർ നടത്തുന്ന ആസൂത്രിത നീക്കങ്ങളിൽ ആരാധകരും പരിഭ്രാന്തരാണ്. തെറ്റും ശരിയും വേർതിരിച്ച് നല്ലത് മാത്രം ഉൾക്കൊള്ളുന്ന പ്രേക്ഷകർ ഈ സിനിമയേയും സ്വീകരിക്കുമെന്ന് നമുക്ക് വിശ്വസിക്കാം .English summary
Fake news against Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X