»   » അയ്യരായി ഫഹദ് എത്തുന്നു

അയ്യരായി ഫഹദ് എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ ഇനി കോമഡിയും പറയും. നര്‍മമുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നവാഗതനായ ഫസല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഫഹദ് തമാശ പറയുക മാത്രമല്ല, കഷണ്ടി മറച്ച് വിഗ് വച്ചും അഭിനയിക്കും. സുനിതാ പ്രൊഡക്ഷന്റെ ബാനറില്‍ എം. മണി ഇടവേളയ്ക്കു ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്. സനുഷയും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുമാണ് നായികമാര്‍.

രഘുരാമന്‍ എന്ന ബാങ്ക് ജീവനക്കാരനാണ് ഫഹദ്. പാലക്കാടന്‍ ബ്രാഹ്മണനാണ് രഘുരാമന്‍. കൊച്ചിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേയാണ് രഘുരാമന്‍ റസിയ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്‌ റസിയ.

Iyer in Pakistan

ഒരു യാത്രയ്ക്കിടെ റസിയയുടെ ബാഗും രഘുരാമന്റെ ബാഗും പരസ്പരം മാറിപ്പോയി. ഒടുവില്‍ അവളുടെ മേല്‍വിലാസം ബാഗില്‍ നിന്ന് തപ്പിയെടുത്ത് രഘുരാമന്‍ മട്ടാഞ്ചേരിയിലെ പാകിസ്ഥാന്‍ കോളനിയില്‍ എത്തുന്നു. അവിടെയെത്തുമ്പോള്‍ അയാളാകെ ഞെട്ടിപ്പോകുന്നു. റസിയ തൂങ്ങിമരിച്ച നിലയില്‍. തൊട്ടടുത്ത് തന്റെ ബാഗും. മട്ടാഞ്ചേരിയിലെ ഗുണ്ടയായ മസ്താന്റെ സഹോദരിയാണ് റസിയ. റസിയ കൊല്ലപ്പെട്ടതാണെന്ന വാര്‍്ത്ത പരന്നതോടെ രഘുരാമനും സംശയത്തിന്റെ നിഴലിലാകുന്നു. ഒടുവില്‍ സത്യം തെളിയിക്കാന്‍ ഇമ്രാന്‍ഖാന്‍ എന്ന വേഷത്തില്‍ രഘുരാമന്‍ എത്തുകയാണ്.

സനുഷയാണ് റസിയയെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, കൊച്ചുപ്രേമന്‍, ടിനി ടോം എന്നിവരാണ് മറ്റുതാരങ്ങള്‍. ഫഹദിന്റെ കഷണ്ടിയായിരുന്നു എല്ലാവരും പ്രധാനമായും എടുത്തുപറഞ്ഞിരുന്നത്. യുവാവ് കഷണ്ടിയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞവര്‍ക്ക് ഇനി ഫഹദിന്റെ കഷണ്ടി ഇല്ലായ്മയെക്കുറിച്ചു പറയേണ്ടി വരും.

English summary
Fahad Fazil, Sreelakshmi Sreekumar, Sanusha starring in Iyer in Pakistan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam