»   » മെല്‍ബയ്ക്ക് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കണം

മെല്‍ബയ്ക്ക് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കണം

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ആകാശത്ത് പറക്കാനുള്ള മോഹവുമായി ഏവിയേഷന്‍ കോഴ്‌സ് പഠിച്ച മെല്‍ബ പക്ഷേ വളരെ യാദ്യശ്ചികമായിട്ടാണ് സിനിമയില്‍ എത്തുന്നത്. ഹണി ബീ എന്ന ചിത്രത്തില്‍ അഭിനിയിച്ചതിന്റെ സന്തോഷത്തിലാണ് മെല്‍ബ.

Manju, Warrier

കുടുംബസുഹൃത്തുക്കളായ ലാലിന്റെ കുടുംബത്തില്‍ നിന്ന് ജീന്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മെല്‍ബ പിന്നെ മടിച്ചില്ല. വിമാനത്തിലൂടെയുള്ള പറക്കല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച് വെള്ളിത്തിരയില്‍ പറന്ന് നോക്കി. തമിഴില്‍ നിന്നും മറ്റും അവസരങ്ങള്‍ കിട്ടുന്നുണ്ടെങ്കിലും തല്‍ക്കാലം അഭിനയിത്തിലേക്ക് തിരിയണമോ അതോ എയര്‍ഹോസ്റ്റസ് ആയി തന്നെ തുടരണമോ എന്നുള്ള ആശയക്കുഴപ്പത്തിലാണ് മെല്‍ബ.

മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ പറഞ്ഞു. മലയാളത്തില്‍ മെല്‍ബയുടെ ഇഷ്ടതാരങ്ങള്‍ ഫഹദ് ഫാസിലും മമ്മൂട്ടിയുമാണ്.

English summary
A career in the aviation industry is what Melba dreamt of, but destiny seems to have something else in store for her. She was probably meant to fly high in films instead. Th pretty girl's rendezvous with cinema kick-started when her childhood friend Jean offered her a role in his directorial venture Honeybee

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam