»   » നല്ല കഥ തേടി ദുല്‍ക്കറിന്റെ നായിക

നല്ല കഥ തേടി ദുല്‍ക്കറിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam
Gauthami Nair
സിനിമയില്‍ ചുവടുറപ്പിച്ചതിന് ശേഷമാണ് പലരും സെലക്ടീവാകുന്നത്. എന്നാല്‍ ഗൗതമി നായര്‍ അവരില്‍ നിന്ന് വ്യത്യസ്തയാവുകയാണ്. സെക്കന്‍ഷോയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി വെള്ളിത്തിരയിലെത്തിയ ഗൗതമിയുടെ രണ്ടാമത്തെ ചിത്രം ഫഹദിനൊപ്പമായിരുന്നു. ഡയമണ്ട് നെക്ലേസ്. ഇരുചിത്രങ്ങളും ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടി.

മലയാളത്തില്‍ നിന്ന് തന്നെ തേടി ധാരാളം ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും നല്‍കിയ ഇമേജ് തകര്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ല. മൂന്നാമത്തെ ചിത്രവും ഹിറ്റായിരിക്കണം. അതുകൊണ്ട് തന്നെ പുതിയ ചിത്രം തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തും. നല്ല കഥയാണെങ്കില്‍ മാത്രമേ അഭിനയിക്കൂ എന്നതാണ് എന്റെ പോളിസി-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.


മലയാളത്തില്‍ ഒന്നു രണ്ട് ചിത്രങ്ങള്‍ ചെയ്ത ശേഷം യുവനടിമാര്‍ അന്യഭാഷകളിലേയ്ക്ക് ചേക്കേറുന്നത് സാധാരണമാണ്. തനിക്കും തമിഴില്‍ നിന്ന് വിളി വന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ അന്യഭാഷയിലേയ്ക്ക് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും നടി.

English summary
Gauthami Nair who tasted success with her two outings in Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam