twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗോഡ് ഫാദര്‍ റീമേക്ക് ചെയ്യാത്തതിന് ഒരു ശക്തമായ കാരണമുണ്ട്, എന്താണെന്ന് അറിയാമോ?

    By Rohini
    |

    മലയാള സിനിമയിലെ ചരിത്ര വിജയമാണ് ഗോഡ്ഫാദര്‍ എന്ന ചിത്രം. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ 1993 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിലെ പാത്രസൃഷ്ടി തന്നെയാണ്. അഞ്ഞൂറാനെ അവതരിപ്പിച്ച എന്‍എന്‍ പിള്ള മുതല്‍ കാര്യസ്ഥാന്റെ ചെറിയൊരു റോളിലെത്തിയ ഹരിശ്രീ അശോകന്‍ വരെ ഒരു കഥാപാത്രത്തിനും മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ വയ്യ.

    ജയലളിതയുടെ മരണം അപ്രതീക്ഷിതം... മരണത്തിന് മുമ്പ് സംഭവിച്ചതെന്ത്.. ലണ്ടന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറയുന്നു!

    ചരിത്രത്തില്‍ ആദ്യമായി, ഗോഡ്ഫാദറിന്റെ റെക്കോര്‍ഡ് ഒരു സിനിമയ്ക്കും തകര്‍ക്കാനാകില്ലെന്ന് മുകേഷ്

    മലയാളത്തില്‍ ഹിറ്റായ ഒട്ടുമിക്ക ചിത്രങ്ങളും അന്യഭാഷയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രേക്ഷക പ്രശംസയും സാമ്പത്തിക ലാഭവും നേടിയ ഗോഡ്ഫാദര്‍ മാത്രം ഇതുവരെ മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്തില്ല. അതിനൊരു പ്രധാന കാരണമുണ്ട്. എന്താണെന്ന് അറിയാമോ.. ?

    ഇവര്‍ക്ക് പകരമാകില്ല

    ഇവര്‍ക്ക് പകരമാകില്ല

    എന്‍എന്‍ പിള്ള, തിലകന്‍, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, ഭീമന്‍ രഘു, ഫിലോമിന, കനക തുടങ്ങിയൊരു വലിയതാരനിരയാണ് ഗോഡ്ഫാദര്‍ എന്ന ചിത്രത്തിന്റെ വിജയം. ഈ കഥാപാത്രങ്ങള്‍ക്ക് പകരക്കാരായി മറ്റ് നടന്മാരെ അന്യഭാഷയില്‍ കിട്ടാത്തതാണ് ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാത്തതിന്റെ കാരണം.

    കെ ബാലചന്ദര്‍ പറഞ്ഞത്

    കെ ബാലചന്ദര്‍ പറഞ്ഞത്

    ഗോഡ്ഫാദറിന്റെ പ്രിവ്യു മദ്രാസില്‍ വച്ചു നടക്കുന്ന കാലം. മുകേഷിന്റെ ക്ഷണം സ്വീകരിച്ചാണ് തമിഴിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമൊക്കെയായ കെ ബാലചന്ദര്‍ എത്തിയത്. ഷോ കഴിഞ്ഞ് മുകേഷിന് ഷേക്ക്ഹാന്റ് നല്‍കിക്കൊണ്ട് കെ ബാലചന്ദര്‍ പറഞ്ഞു, 'ഇങ്ങനെയാണ് ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയെടുക്കേണ്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ കഥയാണ്. ഇത് നൂറ് ദിവസങ്ങളില്‍ കൂടുതല്‍ ഓടും'

    റീമേക്ക് ചെയ്യില്ല എന്ന് ബാലചന്ദര്‍

    റീമേക്ക് ചെയ്യില്ല എന്ന് ബാലചന്ദര്‍

    ബാലചന്ദറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുകേഷിനൊരു മോഹം, 'സര്‍ എന്നാല്‍ ഈ സിനിമ അങ്ങേയ്ക്ക് തമിഴില്‍ റീമേക്ക് ചെയ്തു കൂടെ' എന്ന് മുകേഷ് ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു ബാലചന്ദറിന്റെ മറുപടി. അപ്പോള്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന സംശയമായി മുകേഷിന്.

    എന്തുകൊണ്ട് ചെയ്യില്ല

    എന്തുകൊണ്ട് ചെയ്യില്ല

    എന്തുകൊണ്ടാണ് സിനിമ റീമേക്ക് ചെയ്യില്ല എന്ന് പറഞ്ഞത് എന്ന് പിന്നീട് ബാലചന്ദ്രര്‍ വിശദീകരിച്ചു, 'മുകേഷിന്റെ റോള്‍ ചെയ്യാന്‍ ഇവിടെ ആളെ കിട്ടും. അല്ലെങ്കില്‍ മുകേഷിന് തന്നെ ചെയ്യാം. പക്ഷെ മറ്റ് അഭിനേതാക്കളില്‍ പലര്‍ക്കും ഇവിടെ പകരക്കാരില്ല. അത് മലയാള സിനിമയില്‍ മാത്രമേയുള്ളൂ'

    English summary
    Godfather was not remade in Tamil- Reason here!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X