Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയത്തില്‍ ഇപ്പോഴും വിശ്വാസമുണ്ട്: സൂസൈന്‍ ഖാന്
ബോളിവുഡിന്റെ ഗോള്‍ഡന്‍ കപ്പിള്‍ ഗണത്തില്‍പ്പെട്ട ഹൃത്തിക് റോഷനും സൂസൈന്‍ ഖാനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. പിരിയാന്‍ തീരുമാനിച്ചത് സൂസൈന്‍ ആണെന്നും താനെന്നും സൂസൈനെ പ്രണയിച്ചുകൊണ്ടിരിക്കുമെന്നുമുള്ള ഹൃത്തിക്കിന്റെ വാക്കുകള്‍ ആരാധകഹൃദയങ്ങളില്‍ വേദനയായി നില്‍ക്കുകയാണ്. വേര്‍പിരിയലിന്റെ വേദന മറികടക്കാനായി അമേരിക്കയില്‍ രഹസ്യകേന്ദ്രത്തിലെവിടേയോ തനിച്ച് താമസിക്കുകായണ് ഹൃത്തിക് എന്നാണ് വിവരം. ഇതിനിടെ മുംബൈയില്തന്നെയുള്ള സൂസൈന്‍ തന്റെ പുതിയ ഡിസൈനര്‍ ഷോപ്പിന്റെ ഉദ്ഘാടനം നടത്തി.
ഹൃത്തിക്കുമായി വേര്‍പിരിഞ്ഞശേഷം ആദ്യമായി സൂസൈന്‍ പൊതുവേദിയില്‍ എത്തിയത് സ്റ്റോര്‍ ഉദ്ഘാടനത്തിന് വേണ്ടിയാണ്. മഹീപ് കപൂര്‍, സീമ ഖാന് എന്നിവര്‍ക്കൊപ്പമാണ് സൂസൈന്‍ പുതിയ ഡിസൈനര്‍ സ്റ്റോര്‍ തുടങ്ങിയിരിക്കുന്നത്.
ചുവന്ന വസ്ത്രമണിഞ്ഞ് കൂടുതല്‍ സുന്ദരിയായ ചുണ്ടില്‍ പുഞ്ചിരിയുമായി എത്തിയ സൂസൈന്‍ പതര്ച്ചയേതുമില്ലാതെയാണ് മാധ്യമങ്ങളെക്കണ്ടത്. എല്ലാ കുടുംബങ്ങള്‍ക്കും നല്ലതും ചീത്തയുമായ കാലങ്ങളുണ്ടാകുമെന്നും അത് ജീവിതത്തിന്റെ ഭാഗമാണെന്നും സൈസൈന് പറഞ്ഞു.
ഞാനിപ്പോള്‍ ഈ സ്റ്റോറിന്റെ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ്. മൂന്നാമതൊരു കുട്ടിയ്ക്ക് ജന്മം കൊടുക്കുന്നതുപോലെയൊരു തോന്നലാണ് എനിയ്ക്കിപ്പോള്‍. സുഹൃത്തുക്കള്‍ കൂടെയുള്ളതിനാല്‍ ടെന്‍ഷനില്ല. ഇപ്പോഴും എനിയ്ക്ക് പ്രണയത്തില്‍ വിശ്വാസമുണ്ട്. ലോകത്തോടുള്ള എന്റെ ഇഷ്ടത്തില്‍ കുറവൊന്നും വന്നിട്ടില്ല-സൂസൈന്‍ പറഞ്ഞു.
ശില്പ ഷെട്ടിയും, ലാറ ദത്തയുമായിരുന്നു സൂസൈനിന്റെ സ്റ്റോറിലെ ആദ്യത്തെ താരസന്ദര്ശകര്. പിന്നാലെ സല്മാന് ഖാനും കുടുംബവുമെത്തി. ഇതിന് ശേഷമായിരുന്നു ഷാരൂഖ് ഖാനും ഗൗരിയും ചേര്‍ന്നെത്തിയത്. ഗൗരി ഖാന് സുസൈനിന്റെ അടുത്ത കൂട്ടുകാരി കൂടിയാണ്. അര്ജുന് രാംപാല്‍, മെഹര്‍ ജസ്സിയ, കരണ്‍ ജോഹര്‍, ശ്രീദേവി, ഋതേഷ് ദേശ്മുഖ്, ജനീലിയ തുടങ്ങിയവരെല്ലാം സൂസൈന്റെ സ്റ്റോര്‍ കാണാനായി എത്തിയിരുന്നു.