twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് മേനോന്‍ ഇനി കുടുംബപ്രേക്ഷകരുടെ സ്വന്തം

    By Nirmal Balakrishnan
    |

    സിനിമയില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ഗോഡ്ഫാദറും ഉണ്ടായിരുന്നില്ലെന്ന് അനൂപ് മേനോന്‍. അതുമാത്രമല്ല ആദ്യകാലത്ത് തന്നെ വലിച്ചു താഴെയിടാന്‍ ധാരാളം പേര്‍ ശ്രമിച്ചിരുന്നെന്നും അനൂപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

    താരപുത്രനായിട്ടോ മിമിക്രിയുടെ ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടോ സിനിമയില്‍ എത്തിയവനല്ല ഞാന്‍. ഒറ്റയ്ക്കുപോരാടി ജയം നേടിയതാണ്. സിനിമയില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഒറ്റയാന്‍ മാര്‍ക്കു പോരാടി നില്‍ക്കാന്‍ കഴിയൂ. അങ്ങനെയൊരു വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ ഇപ്പോഴത്തെ അനൂപ് മേനോനായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Anoop Menon

    ട്രിവാന്‍ഡ്രം ലോഡ്ജ് പോലെയുള്ള സിനിമകള്‍ ഇനി താന്‍ എഴുതില്ല. അതിനര്‍ഥം ട്രിവാന്‍ഡ്രം ലോഡ്ജ് മോശമായിരുന്നു എന്നല്ല. ആ സിനിമ കണ്ട് ധാരാളം പേര്‍ എന്നെ അഭിനന്ദിച്ചിരുന്നു. സമൂഹത്തിലെ കപടസദാചാരത്തിനു നേരെയുള്ള കൡയാക്കലായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജും ഹോട്ടല്‍ കാലിഫോര്‍ണിയയും. എന്നാല്‍ ഇതുകണ്ട ചിലര്‍ പറഞ്ഞത് അനൂപ് കുടുംബപ്രേക്ഷകരുടെ നടനാണ്. അത്തരമൊരു ആളില്‍ നിന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്‌പോലെയുള്ള സിനിമ കുടുംബങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ്. അതുകൊണ്ട് ഇനി അത്തരം സിനിമകള്‍ എഴുതില്ല എന്നാണ് തീരുമാനം.

    ആംഗ്രി ബേബീസ് എന്ന ഹിറ്റ് ചിത്രം തന്റെ പുതിയമുഖമാണ്. കോമഡിയും നന്നായി ചെയ്യാന്‍ കഴിയുമെന്നു മാത്രമല്ല, കുടുംബപ്രേക്ഷകര്‍ക്ക് അത് ഇഷ്ടപെടുമെന്നും തിരിച്ചറിഞ്ഞു. ഇനി കുടുംബപ്രേക്ഷകരുടെ നടനായിട്ടാണ് അനൂപ് മേനോനെ കാണാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    English summary
    From now, I will be a part of only ‘clean’ films: Anoop Menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X