»   » വസ്ത്രവ്യാപാരത്തിലേയ്ക്ക് ഇന്ദ്രജിത്തുംപൂര്‍ണിമയും

വസ്ത്രവ്യാപാരത്തിലേയ്ക്ക് ഇന്ദ്രജിത്തുംപൂര്‍ണിമയും

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മികച്ച ചലച്ചിത്രതാരമായി അറിയപ്പെടുകയും എല്ലാം സിനിമയ്ക്ക് സമര്‍പ്പിച്ച് ജീവിതത്തിന്റെ സായന്തനത്തില്‍ ഒന്നും ആരുമില്ലാതെ നിസ്വരായി ജീവിതം അവസാനിച്ചുപോവുകയും ചെയ്യുന്ന കലാകാരന്മാര്‍ ഒരുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെക്കാലത്തെ സിനിമാക്കാരില്‍ ഭൂരിഭാഗം പേരും സിനിമയോടുള്ള പാഷനൊപ്പം തന്നെ ജീവിതഭദ്രതയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്നവരാണ്.

സിനിമയ്‌ക്കൊപ്പം തന്നെ വിവിധ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്താനും അവ വിജയകരമായി നടത്തിക്കൊണ്ടുപോകാനും ഇന്നത്തെ പല താരങ്ങള്‍ക്കും കഴിയുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ യുവതാരങ്ങളും ബിസിനസ് രംഗത്ത് മുന്നേറുകയാണ്. ദിലീപ്, കൃഷ്ണ, ആഷിക് അബു, തുടങ്ങി പ്രമുഖ ചലച്ചിത്രതാരങ്ങളെല്ലാം ഭക്ഷണ വ്യവസായ രംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ചിലര്‍ നിര്‍മ്മാണ കമ്പനികളും വിതരണക്കമ്പനികളുമായി മുന്നോട്ടുപോകുന്നു. ഇപ്പോഴിതാ താരങ്ങളിലെ ബിസിനസുകാരുടെ കൂട്ടത്തിലേയ്ക്ക് യുവതാരം ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും എത്തുകയാണ്.

താരങ്ങള്‍ പതിവാക്കിയ ഹോട്ടല്‍ ബിസിനസിലല്ല ഇന്ദ്രജിത്തും പൂര്‍ണിമയും ഭാഗ്യം പരീക്ഷിയ്ക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് വസ്ത്രവ്യാപാരമാണ് തുടങ്ങിയിരിക്കുന്നത്. പ്രാണ എന്നാണ് ഇവരുടെ ബൊട്ടീക്കിന്റെ പേര്. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പ്രാണിന്റെ പ്രധാന പ്രത്യേകത. എറണാകുളത്തെ പനമ്പിള്ളി നഗറിലാണ് പ്രാണ തുടങ്ങുന്നത്. സെപ്റ്റംബര്‍ 15ന് ഉത്രാടനാളിലാണ് പ്രാണയുടെ ഉത്ഘാടനം.

പ്രാണയുടെ തൊട്ടടുത്തായി മറ്റൊരു സ്റ്റാര്‍ ബോട്ടീക്ക് കൂടിയുണ്ട്. നടന്‍ ജയസൂര്യയുടെ ഭാര്യ സരിത നടത്തുന്നതാണ് ഈ സ്ഥാപനം. എന്തായാലും താരഭാര്യമായ സരിതയും പൂര്‍ണിമയും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം തന്നെ വസ്ത്രവ്യാപാര രംഗത്ത് നടക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Actor Indrajith and Poornima is stepping in to business, their boutique to be inagurated by September 15th in Ernakulam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam