»   » ഫഹദിനും ഫേസ്‍ബുക്കില്‍ നിന്ന് പണികിട്ടി

ഫഹദിനും ഫേസ്‍ബുക്കില്‍ നിന്ന് പണികിട്ടി

Posted By:
Subscribe to Filmibeat Malayalam
Fahad Fazil,
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പലപ്പോഴും സിനിമാതാരങ്ങള്‍ക്ക് പാരയാവാറുണ്ട്. മിക്കപ്പോഴും ഡ്യൂപ്പുകള്‍ താരത്തിന്റെ പേരുപയോഗിച്ച് സെറ്റില്‍ കയറി മറ്റുള്ളവരെ പറ്റിക്കുന്നത് പതിവാണ്. നടന്‍ ഫഹദ് ഫാസിലിനും ഇതുപോലൊരു അപരന്‍ തലവേദനയായിരിക്കുകയാണ്.

ഫെയ്‌സ്ബുക്കില്‍ ഫഹദിന്റെ അക്കൗണ്ടിലേയ്ക്ക് കുടുംബാംഗങ്ങള്‍ക്കും മാത്രമേ ആക്‌സസ് ഉള്ളൂ. അടുത്തിടെയായി തന്റെ ഫ്രണ്ട് ലിസ്റ്റില്‍ പെടാത്തവരും താനുമായി ചാറ്റ് ചെയ്തുവെന്ന് പറഞ്ഞ് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്  എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഫഹദിന് മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരൊക്കെയോ തന്റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് മനസ്സിലായി. ഇവര്‍ നടന്‍ ഫഹദ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്നതാണ് പ്രശ്‌നമായത്. എന്തായാലും ആ ഫഹദ് താനല്ലെന്ന് മാത്രമാണ് നടന് പറയാനുള്ളത്.

മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഫഹദ് ഇപ്പോള്‍. എന്നാല്‍ ആ അംഗീകാരം തനിക്ക് മാത്രമല്ല ചിത്രത്തിന്റെ സംവിധായകനായ സമീറിനും എഴുത്തുകാരനായ ഉണ്ണി ആറിനും കൂടി അവകാശപ്പെട്ടതാണെന്നും നടന്‍ പറയുന്നു.

English summary
Dupe creates headache to Fahad Fazil in Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam