Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹിറ്റ്ലര്‍ മാധവന്‍കുട്ടി തിരിച്ചു വരുന്നില്ല!
ഹറ്റ്ലര് മാധവന് കുട്ടിയും സഹോദരിമാരും വീണ്ടും വരുന്നുണ്ടെന്ന് കരുതി വെള്ളമിറക്കിയ പൂവാലന്മാര് ക്ഷമിക്കുക. മാധവന്‍കുട്ടിയും സഹോദരിമാരും വരുന്നില്ലെന്ന് സംവിധായകന് അറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി 1996 ല്‍ സിദ്ദിഖ് ഒരുക്കിയ ഹിറ്റ്ലറിന്റെ രണ്ടാം ഭാഗം വരുന്നെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സംവിധായകന് സിദ്ദിഖ് രംഗത്ത് വന്നിരിക്കുകയാണ്.
മമ്മൂട്ടിയും താനും ഒന്നിച്ച് വീണ്ടുമൊരു ചിത്രത്തെ കുറിച്ച് ആലോചിക്കുന്നു എന്നത് സത്യമാണ്. പക്ഷേ അത് ഹിറ്റ്ലര്‍ എന്ന ചിത്രത്തില്‍ രണ്ടാം ഭാഗമല്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. അതു തന്നെയാണ് വിഷയം, മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നെന്ന് കുറച്ചു നാളായി വാര്‍ത്ത വന്നിരുന്നു, ഇതിനൊപ്പം ഹിറ്റലര്‍ എന്ന് പേരും വച്ച് ആരാധകര്‍ അവരുടെ ആഗ്രഹം പ്രചരിപ്പിച്ചതാകാനാണ് സാധ്യത. എന്തായലും മമ്മൂട്ടിയും ഹിറ്റ്ലറും ഇല്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.
മോഹന്‍ലാലിനെ നായകനായിക്കി ഒരുക്കിയ ലേഡീസ് ആന്റ് ജെന്റില്‍ മാനായിരുന്നു സിദ്ദിഖിന്റെ ഒടുവിലത്തെ ചിത്രം. എന്നാല്‍ അത് പ്രതീക്ഷിച്ച വിജയം നേടിയില്ല. അതിന് മുമ്പ് മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ച ക്രോണിക് ബാച്ചിലറും സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം കൈകോര്‍ത്ത രണ്ട് ചിത്രത്തിന്റെയും വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിദ്ദിഖ് മൂന്നാമതൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചത്.
എന്തായാലും സിദ്ദിഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്ലറും ക്രോണിക് ബാച്ചിലറുമല്ലെങ്കിലും മികച്ച ഒരു ചിത്രം തന്നെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കാം. ചിത്രീകരണം അടുത്ത വര്‍ഷം ജൂണോടെ തുടങ്ങും. മമ്മൂട്ടിയുടെ ചിത്രത്തിന്റെ വണ്‍ലൈന്‍ മാത്രമെ മനസ്സിലുള്ളൂ എന്നും എനി തിരക്കഥ ഉണ്ടാക്കേണ്ടതുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
വികെ പ്രകാശുമായി ചേരുന്ന സൈലന്റ്സാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം. പുതുമുഖതാരം പല്ലവിയാണ് നായിക. ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിലുള്ള മറ്റൊരു ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.