Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ട്രെഡ് മില്‍ ഡാന്‍സുമായി ജേക്കബിന്റെ സ്വര്‍ഗരാജ്യം വില്ലന്‍! വൈറല്‍ വീഡിയോ
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അശ്വിന് കുമാര്‍. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മികച്ച പ്രകടനമാണ് നടന് കാഴ്ചവെച്ചിരുന്നത്. നിവിന്‍ പോളി നായകനായ ചിത്രത്തിന് ശേഷവും നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. അശ്വിന് കുമാറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ട്രെഡ് മില്ലില്‍ മനോഹരമായി ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ ആണ് അശ്വിന്റെതായി പുറത്തിറങ്ങിയിരുന്നത്. മുന്‍പ് ട്രെഡ് മില്ലില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാല് തെന്നിവീഴുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വൃത്യസ്തമായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കിടിലന്‍ ഡാന്‍സുമായി അശ്വിന് കുമാര്‍ എത്തിയിരിക്കുന്നത്.
'രോഹിത് ശര്‍മ്മയാകാന്‍ നോക്കിയതാ'! ഔട്ടായിപ്പോയെന്ന് പൃഥ്വി! തരംഗമായ ചിത്രത്തിന് പിന്നിലെ കഥ
കമല്‍ഹാസന്റെ തമിഴ് ചിത്രം അപൂര്‍വ്വ സഗോദരങ്ങളിലെ അണ്ണാത്ത ആഡറാര്‍ എന്ന ഗാനത്തിനൊപ്പമാണ് അശ്വിന് ചുവടുവെച്ചിരിക്കുന്നത്. നടന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നല്ല ടൈമിങ്ങും ബാലന്‍സുമാണ് അശ്വിന്റെ ഡാന്സിനുളളതെന്നാണ് വീഡിയോ കണ്ടവരില്‍ അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.
മരുഭൂമിയില്‍ പൃഥ്വിരാജിന്റെ ക്രിക്കറ്റ് കളി! തരംഗമായി ലൊക്കേഷന്‍ ചിത്രം
അശ്വിന്റെ വീഡിയോ പങ്കുവെച്ച് സഹതാരങ്ങളായ അജു വര്‍ഗീസ്, കുഞ്ചാക്കോ ബോബന് തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഞെട്ടിപ്പിച്ച പ്രകടനം എന്നാണ് അധികംപേരും കുറിച്ചിരിക്കുന്നത്. പഴയ കമല്‍ഹാസനെ പോലെ തന്നെയുണ്ട് അശ്വിന് കുമാറെന്നും മിക്കവരും പറയുന്നു.
സാറിന്റെ പത്രത്തില്‍ എന്റെ വാര്‍ത്ത കൊടുക്കാമോ? ബാലചന്ദ്ര മേനോനോട് അഭ്യര്‍ത്ഥിച്ച ആ യുവാവ്
ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പുറമെ മലയാളത്തില്‍ രണം, ചാര്‍മിനാര്‍ തമിഴില്‍ എന്നൈ നോക്കി പായും തോട്ട, ധ്രുവങ്ങള്‍ 16 തുടങ്ങിയ സിനിമകളിലും അശ്വിന് കുമാര്‍ അഭിനയിച്ചിരുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാവുന്ന ആഹാ എന്ന ചിത്രമാണ് അശ്വിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ടീസര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും എപ്പോഴും ആക്ടീവാകാറുണ്ട് താരം.
ലോക് ഡൗണ്‍ കാലത്തെ പുതിയ സന്തോഷം പങ്കുവെച്ച് വീണാ നായര്‍! ഏറ്റെടുത്ത് ആരാധകര്‍
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ
-
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍