»   » കുടവയറുമായി ജയറാം, ഈ കോലത്തിന് പിന്നില്‍ പിഷാരടി.. സംഭവം മനസ്സിലായോ..??

കുടവയറുമായി ജയറാം, ഈ കോലത്തിന് പിന്നില്‍ പിഷാരടി.. സംഭവം മനസ്സിലായോ..??

Posted By:
Subscribe to Filmibeat Malayalam

അതെ ജയറാമിനെ കുടവയറനാക്കി, പുതിയ ലുക്കില്‍ ഇറക്കുകയാണ് രമേഷ് പിഷാരടി. ഹാസ്യതാരമായും മികച്ച അവതാരകനുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ രമേഷ് പിഷാരടി സംവിധായകനാകുകയാണ്. പിഷാരടിയുടെ ചിത്രത്തില്‍ തീര്‍ത്തുമൊരു വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്.

പഞ്ചവര്‍ണതത്ത എന്നാണ് ചിത്രത്തിന്റെ പേര്. പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിിന് തിരക്കഥ ഒരുക്കിയത്. ജയറാമിനെ കൂടാതെ കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

പിഷാരടി സംവിധാനം

മിമിക്രി രംഗത്തൂടെ നാന്ദി കുറിച്ച്, ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ടതാണ് രമേഷ് പിഷാരടി. പിന്നീട് അവതാരകനായ രമേഷ് പിഷാരടി കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ നായകനുമായി. ഇപ്പോഴിതാ സംവിധായകനാകുന്നു.

ജയാറാം

കരിയറില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് രമേഷ് പിഷാരടി എത്തുന്നത്. കുടവയറും മൊട്ടത്തലയുമൊക്കെയായി കിളി ജോത്സ്യം പറയുന്ന ആളായിട്ടാണ് ജയറാമിന്റെ വരവ്.

കുഞ്ചാക്കോ ബോബന്‍

ജയറാമിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രവുമായി കുഞ്ചാക്കോ ബോബനും എത്തുന്നു. എംഎല്‍എയുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷമാണ് എംഎല്‍എ

അനുശ്രീ

ചിത്രത്തിലെ കേന്ദ്രനായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് അനുശ്രീയാണ്. എന്നാല്‍ അനുശ്രീയുടെ വേഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല...

നാദിര്‍ഷയുടെ റോള്‍

മിമിക്രി ലോകത്ത് നിന്ന് സംവിധാന രംഗത്തെത്തിയ നാദിര്‍ഷയ്ക്കും ചിത്രത്തില്‍ ചെറുതല്ലാത്ത ഒരു റോളുണ്ട്. ചിത്രത്തിലെ ഒരു പാട്ട് കംപോസ് ചെയ്യുന്നത് നാദിര്‍ഷയാണ്.

ധര്‍മജനുണ്ടോ..?

ഇനി ചോദ്യം പിഷാരടിയുടെ സന്തതസഹചാരിയായ ധര്‍മജന്‍ ചിത്രത്തിലുണ്ടോ എന്നാണ്. ധര്‍ജന്‍ ചിത്രത്തിലുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ധര്‍മജനെ ഒഴിവാക്കിയാല്‍ അത് വിമര്‍ശനത്തിനിടയാകും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Actor-anchor Ramesh Pisharody's directorial debut Panchavarnathatta will have Jayaram flaunting a unique look. His look was unveiled recently along with his co-star Kunchacko Boban's.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X