»   » ചാര്‍ലി മത്സരിച്ചെങ്കില്‍ ദുല്‍ഖര്‍ ബച്ചനൊപ്പം നിന്നേനെ എന്ന് സംസ്ഥാന ജൂറി, ജയസൂര്യ അപമാനിച്ചു

ചാര്‍ലി മത്സരിച്ചെങ്കില്‍ ദുല്‍ഖര്‍ ബച്ചനൊപ്പം നിന്നേനെ എന്ന് സംസ്ഥാന ജൂറി, ജയസൂര്യ അപമാനിച്ചു

Written By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തില്‍ മികച്ച നടന്‍, സംവിധാനം, തിരക്കഥ, ഛായാഗ്രാഹണം, കലാസംവിധാനം തുടങ്ങി പ്രധാന വിഭാഗങ്ങളിലെ പുരസ്‌കാരമെല്ലാം സ്വന്തമാക്കിയത് ചാര്‍ലി എന്ന ചിത്രമാണ്. ദേശീയ ചലച്ചിത്രം പ്രഖ്യാപനത്തില്‍ ചാര്‍ലിയ്ക്ക് പുരസ്‌കാരം ലഭിയ്ക്കാത്തത് മത്സരിക്കാത്തത് കൊണ്ടാണെന്ന് സംസ്ഥാന പുരസ്‌കാര ജൂറി അധ്യക്ഷന്‍ മോഹന്‍.

നാടകീയ വികാര പ്രകടനങ്ങളൊന്നും ഇല്ലാതെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചാര്‍ലിയില്‍ വേറിട്ട അഭിനയ ശൈലി കാഴ്ചവച്ച ദുല്‍ഖര്‍ ദേശീയ തലത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ അമിതാഭ് ബച്ചനൊപ്പം എത്തുമായിരുന്നു എന്നും മോഹന്‍ പറഞ്ഞു. ബാഹുബലിയ്ക്ക് പുരസ്‌കാരം നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 dulquar-salmaan-jayasurya

സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ജയസൂര്യ തന്നെ വിളിച്ച് നികൃഷ്ടമായ രീതിയില്‍ സംസാരിച്ചു എന്നും മോഹന്‍ ആരോപിക്കുന്നു. തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂ, പണം നല്‍കി പുരസ്‌കാരം വാങ്ങാന്‍ അറിയില്ല എന്ന് നടന്‍ പറഞ്ഞത്രെ. ഇത് വഴി ജയസൂര്യ സംസ്ഥാന പുരസ്‌കാരത്തെ അപമാനിക്കുകയാണ് ചെയ്തത്. അവാര്‍ഡ് ലഭിക്കാത്തതിന് വായില്‍ തോന്നുന്നത് വിളിച്ച് പറയരുത്- മോഹന്‍ പറഞ്ഞു.


ദേശീയ തലത്തില്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷി വെറുമൊരു ന്യൂസ് കവറേജാണെന്നാണ് മോഹന്‍ അഭിപ്രായപ്പെട്ടത്.

English summary
Jayasurya insulted State Awards jury: Mohan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam