ജോസഫ് നായിക ആത്മീയ രാജന്‍ വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്

By Midhun Raj

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. തളിപ്പറമ്പ് സ്വദേശിയായ സനൂപാണ് നടിയെ ജീവിത സഖിയാക്കിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക്ക ഇന്റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ആത്മീയയും തളിപ്പറമ്പ് സ്വദേശി തന്നെയാണ്. ആത്മീയയുടെയും സനൂപിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.‌ നടിയുടെ വിവാഹ സല്‍ക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.

Athmiya Rajan

ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ്‌ ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു. ജോജു ജോര്‍ജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റെല്ല പീറ്റര്‍ എന്ന കഥാപാത്രമായി നടി എത്തി. ത്രില്ലര്‍ ചിത്രത്തില്‍ ജോജു ജോര്‍ജ്ജിന്‌റെ ഭാര്യയുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനമാണ് ആത്മീയ കാഴ്ചവെച്ചത്.

athmiyarajan

ജോസഫിന് പിന്നാലെ ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചിരുന്നു. ജോസഫിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ അവിയല്‍ ആണ് നടിയുടെ പുതിയ ചിത്രം. തമിഴില്‍ കാവിയന്‍ എന്ന ചിത്രവും ആത്മീയ രാജന്റെതായി ഒടുവില്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി പത്തോളം ചിത്രങ്ങളിലാണ് ആത്മീയ രാജന്‍ തന്റെ കരിയറില്‍ അഭിനയിച്ചത്.

Recommended Video

ജോസഫിലെ നായിക ആത്മീയ വിവാഹിതയായി | Actress Athmiya Rajan Marriage | Athmiya Wedding with Sanoop

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: joseph joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X