»   » മമ്മുട്ടിയുടെ 'ദോശഗാനം' പുറത്തിറങ്ങി

മമ്മുട്ടിയുടെ 'ദോശഗാനം' പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടിയും ദിലീപും അഭിനയിക്കുന്ന കമ്മത്ത് ആന്റ് കമ്മത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഈ മാസം പ്രദര്‍ശനത്തിനിറങ്ങുന്ന സിനിമയില്‍ ദോശപാട്ട് ഇതിനകം യുട്യൂബില്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്. സദാദോശ, കല്ലുദോശ, തട്ടുദോശ, കുട്ടി ദോശ...എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നിട്ടുള്ളത്. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിട്ടുള്ളത്.

ദോശ നല്ലൊരു ദോശ വേണോ,,,, ദോശ തിന്നാന്‍ ആശയുണ്ടോ.., കമ്മത്ത്...കമ്മത്ത്. കമ്മത്ത്...കമ്മത്ത് എന്നീ വരികളാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. സിബി-ഉദയന്‍ കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥയില്‍ തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ജനുവരി 25ന് ചിത്രം തിയേറ്ററിലെത്തും.

Kammath & Kammath

ഹോട്ടല്‍ നടത്തുന്ന സഹോദരന്മാരായിട്ടാണ് മമ്മുട്ടിയും ദിലീപും അഭിനയിക്കുന്നത്. റിമാ കല്ലിങ്ങല്‍, കാര്‍ത്തികാ നായര്‍, നരെയ്ന്‍, ബാബു രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ് താരം ധനുഷ് അതിഥി താരമായെത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ഏകദേശം ഒമ്പത് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഫോര്‍ട്ട് കൊച്ചിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

<center><iframe width="600" height="450" src="http://www.youtube.com/embed/jNOU6QxGIaU" frameborder="0" allowfullscreen></iframe></center>

English summary
Meanwhile 'Kammath And kammath;' is a far big movie with Janapriyanayakan Dileep joining hands with Mammookka for a biggie, release on January 25th. First song out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam