»   » കമ്മത്തുമാര്‍ വരുന്നു, ചിരിയ്ക്കാന്‍ തയാറാവുക

കമ്മത്തുമാര്‍ വരുന്നു, ചിരിയ്ക്കാന്‍ തയാറാവുക

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/kammath-vs-lokpal-theatre-2-106925.html">Next »</a></li></ul>

സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞു, ഇത് ന്യൂജനറേഷന്റെ സമയമാണ്... കഴിഞ്ഞ വര്‍ഷം മലയാള സിനിയില്‍ ഉയര്‍ന്നു കേട്ടത് ഇതെല്ലാമായിരുന്നു. എന്നാലിതെല്ലാം വെറുതെ പറയാന്‍ മാത്രം കൊള്ളാമെന്നാണ് 2013ന്റെ തുടക്കം തെളിയിക്കുന്നത്.

അതേ മലയാള സിനിമ കാത്തിരിയ്ക്കുന്നത് രണ്ട് വമ്പന്‍ സൂപ്പര്‍താരസിനിമകളുടെ റിലീസാണ്. മമ്മൂട്ടിയും ദിലീപും ഹോട്ടല്‍ മുതലാളിമാരായെത്തുന്ന കമ്മത്ത് ആന്റ് കമ്മത്ത്, മോഹന്‍ലാല്‍ പാചകക്കാരനായെത്തുന്ന ലോക്പാല്‍.. ഈ രണ്ട് സിനിമകളുടെ ഭാവി മോളിവുഡിന്റെ ഈ വര്‍ഷത്തെ ട്രെന്റ് നിശ്ചയിക്കുമെന്നാണ് കരുതപ്പെടുന്നത്.

Lokpal-Kammath And Kammath

ചിരിപടക്കത്തിന് തിരികൊളിയാണ് മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടിന്റെ കമ്മത്ത് ആന്റ് കമ്മത്ത് വരുന്നത്. പണംവാരിപ്പടങ്ങളുടെ കഥയൊരുക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റുകളായ സിബി ഉദയന്മാരുടെ തിരക്കഥയില്‍ തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും. പ്രതീക്ഷകളുടെ കാര്യത്തില്‍ ലോക്പാലിനും ഒരു ചുവട് മുന്നിലാണ് ഈ മള്‍ട്ടി സ്റ്റാര്‍ സിനിമ. മമ്മൂട്ടി-ദിലീപ് കോമ്പിനേഷന്‍ സിനിമയ്ക്ക് ലഭിച്ച സാറ്റലൈറ്റ് റേറ്റ് തന്നെയാണ് ഇതിന് തെളിവ്. എട്ട് കോടിയോളം രൂപ ചെലവഴിച്ച ചിത്രം 4.75 കോടി രൂപയ്ക്കാണ് മഴവില്‍ മനോരമ സ്വന്തമാക്കിയത്.

ഹോട്ടല്‍ ബിസിനസ് നടത്തുന്ന സഹോദരന്‍മാരായാണ് മമ്മൂട്ടിയും ദിലീപും അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി രാജരാജ കമ്മത്തും ദിലീപ് ദേവരാജ കമ്മത്തുമായി വേഷമിടുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ് ചിത്രം. എം. ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനാണ്!.

നര്‍മത്തിന് പ്രാധാന്യം നല്‍കി പുറത്തിറങ്ങുന്ന ചിത്രത്തില്‍ നരേന്‍, റീമാ കല്ലിങ്ങല്‍, കാര്‍ത്തികാ നായര്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമൂട്, വിഷ്ണുപ്രിയ, തെസ്‌നി ഖാന്‍, സാദിഖ് എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്നു. കോളിവുഡ് താരം ധനുഷിന്റെ അതിഥി വേഷമാണ് കമ്മത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അരക്കോടി മുടക്കി ഒരുക്കിയ ധനുഷിന്റെ ഗാനരംഗവും സിനിമയിലുണ്ട്.
അടുത്ത പേജില്‍
റണ്‍ ബേബി റണ്‍ ആവര്‍ത്തിക്കാനായി ലോക്പാല്‍

<ul id="pagination-digg"><li class="next"><a href="/news/kammath-vs-lokpal-theatre-2-106925.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam