»   » മമ്മൂട്ടിയുടെ സമ്മാനം; ഹണിമൂണ്‍ ആഘോഷിക്കാന്‍ കാവ്യയും ദിലീപും ദുബായിലേക്ക്, ഫോട്ടോ കാണൂ

മമ്മൂട്ടിയുടെ സമ്മാനം; ഹണിമൂണ്‍ ആഘോഷിക്കാന്‍ കാവ്യയും ദിലീപും ദുബായിലേക്ക്, ഫോട്ടോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഏറെ ഗോസിപ്പുകള്‍ക്കൊടുവില്‍ അങ്ങനെ കാവ്യ മാധവനും ദിലീപും വിവാഹിതരായി. ഏറെ സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ വിവാഹം മലയാളികള്‍ ഏറെ പ്രതീക്ഷിച്ചതായിരുന്നു.

മോഹന്‍ലാല്‍ മുതല്‍ ഭാവന വരെ; മഞ്ജുവുമായി ബന്ധമുള്ളവരാരും കാവ്യ - ദിലീപ് വിവാഹത്തിന് വന്നില്ല!!

ദിലീപിന്റെ മകളും കുടുംബവും കാവ്യയുടെ വീട്ടുകാരുമായി ആലോചിച്ച് നടത്തിയ വിവാഹമാണ്. വിവാഹ ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കനായി ദുബായിലേക്ക് പുറപ്പെട്ടിരിയ്ക്കുകയാണിപ്പോള്‍

മമ്മൂട്ടിയുടെ സമ്മാനം

വിവാഹ ശേഷം ദുബായില്‍ ഇരുവര്‍ക്കും വിരുന്ന് സത്കാരം ഒരുക്കിയിരിയ്ക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

ഫോട്ടോ

വിരുന്ന് സത്കാരത്തില്‍ പങ്കെടുക്കാന്‍ കാവ്യയും ദിലീപും മീനാക്ഷിയും ദുബായി എയര്‍പോര്‍ട്ടില്‍ എത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു (ഫോട്ടോ കടപ്പാട്; ഫേസ്ബുക്ക്)

മീനാക്ഷിയും ഉണ്ട്

ദുബായില്‍ വച്ച് നടക്കുന്ന സത്കാരത്തില്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പം മകള്‍ മീനാക്ഷിയും പങ്കെടുക്കുന്നുണ്ട്.

ഇന്നത്തെ സ്റ്റാര്‍സ്

എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം ദിലീപും ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും

കാവ്യയും ദിലീപും

ഒരുപാടു നാളുകളായി നീണ്ടു നില്‍ക്കുന്ന ഗോസിപ്പ് ഈ വിവാഹത്തിലൂടെ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം. പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യം ദിലീപിനെ അങ്കിള്‍ എന്നാണ് കാവ്യ വിളിച്ചിരുന്നത്. ദിലീപ് അത് തിരുത്തി, ഏട്ടാ എന്ന് വിളിക്കാന്‍ പറഞ്ഞു. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികാ - നായകന്മാരായി തുടങ്ങിയ കാവ്യയും ദിലീപും പിന്നീട് 21 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. ഇനിയുള്ള യാത്രയും ഒന്നിച്ചു

English summary
These are photos of actor Dileep with his wife Kavya Madhavan and daughter Meenakshi at Airport on way to Dubai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam