»   » ദിലീപിന്റെ പാട്ട് നാദിര്‍ഷ പാടി, കാവ്യ മാധവന്‍ ഡാന്‍സ് ചെയ്തു; വീഡിയോ വൈറലാകുന്നു

ദിലീപിന്റെ പാട്ട് നാദിര്‍ഷ പാടി, കാവ്യ മാധവന്‍ ഡാന്‍സ് ചെയ്തു; വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം കാവ്യ മാധവന്‍ ആദ്യമായി ദിലീപ് ഷോ 2017 ല്‍ എത്തുന്നതായ വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്നതാണ്. അമേരിക്കയില്‍ നടക്കുന്ന ഷോയിലാണ് കാവ്യ വീണ്ടും ചിലങ്ക അണിയുന്നത്.

കാവ്യയെ ദിലീപ് വീട്ടിലിരുത്തിയിട്ടില്ല, ദിലീപിനൊപ്പം പത്രസമ്മേളനത്തില്‍ കാവ്യയും; ചിത്രങ്ങള്‍ കാണൂ..

ഇതാ കാവ്യയുടെ ആ ഡാന്‍സ് വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നു. ദിലീപ് ഷോ 2017 ന്റെ പേസ്ബുക്ക് പേജിലാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്.

kavya-madhavan-dance

കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലെ പാട്ട് നാദിര്‍ഷ പാടുന്നതും കാവ്യയും സംഘവും അതിന് ചുവട് വയ്ക്കുന്നതുമാണ് ലൈവ് വീഡിയോയില്‍ കാണിച്ചത്. മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുറള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയാണ്.

വിവാഹ ശേഷം കാവ്യ മാധവലനെ ദിലീപ് പുറംലോകം കാണിയ്ക്കുന്നില്ല എന്ന ആരോപണങ്ങള്‍ക്കിടയിലാണ് സ്റ്റേജ് ഷോയുമായി കാവ്യ എത്തിയത് എന്നത് ശ്രദ്ധേയം. മഞ്ജു വീണ്ടും ചിലങ്ക അണിഞ്ഞപ്പോഴായിരുന്നു ദിലീപുമായുള്ള വിവാഹ മോചനം സംഭവിച്ചത്.

English summary
Kavya Madhavan dancing for Nadirsha's song
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam