ഗണേഷും രണ്ടാം കെട്ടിനൊരുങ്ങുന്നു, കാമുകിയുടെ ഭീഷണി
തിരുവനന്തപുരം: ആദ്യ ഭാര്യയായ യാമിനി തങ്കച്ചനില്‍ നിന്ന് വിവാഹ മോചനം നേടിയ മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ രണ്ടാം കെട്ടിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളിയാണത്രെ വധു. കോടീശ്വരിയാണ്. യുവതിയുടെയും രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്.
അതിനിടയില്‍ കാമുകിയാണെന്നു പറഞ്ഞ് രംഗത്തെത്തിയ മറ്റൊരു യുവതി ഗണേഷിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കേള്‍ക്കുന്നു. തന്നെ വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെങ്കില്‍ നാലു കോടി രൂപ നല്‍കണമെന്നാണത്രെ ഇവരുടെ ആവശ്യം. പറഞ്ഞ തുക കൊടുക്കാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്നും കാമുകി ഭീഷണിപ്പെടുത്തുന്നു.

കോടീശ്വരിയായ യുവതിയുമായുള്ള വിവാഹത്തെ തടസ്സപ്പെടുത്താനെത്തിയ കാമുകിയെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണ് ഗണേഷും കുടുംബവുമെന്നാണ് അറിയുന്നത്. ചില അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവരം ഗണേഷും ബന്ധുക്കളും പരമ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
യാമിനി തങ്കച്ചനുമായുള്ള കുടുംബ വഴക്കാണ് ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കാന്‍ തന്നെ കാരണം. മന്ത്രി മന്ദിരത്തില്‍ കയറി യാമിനി ഗണേഷിനെ തല്ലിയത്രെ. പ്രശ്‌നം വിവാദമായതോടെ ഗണേഷ് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഉഭയകക്ഷി ധാരണയില്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു.
പാര്‍ട്ടിയുമായും പിതാവ് ആര്‍ ബാലകൃഷ്ണനുമായും ഇടഞ്ഞുനിന്ന ഗണേഷ് പിന്നീട് രമ്യതയിലെത്തിയപ്പോള്‍ വീണ്ടും മന്ത്രിസ്ഥാനം വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. അക്കാര്യവും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കല്യാണക്കാര്യം.


Click it and Unblock the Notifications











