'ഗ്യാങ്ങുമായി വരുന്നവരാണ് ഗ്യാങ്സ്റ്റര്‍'; കെ.ജി.എഫിലെ മാസ് ഡയലോഗ് താരം മോഹന്‍ ജുനേജ അന്തരിച്ചു

സൂപ്പര്‍ ഹിറ്റ് ചിത്രം കെ.ജി.എഫിലൂടെ ശ്രദ്ധിക്കപ്പെട്ട കന്നഡ നടനും ഹാസ്യതാരവുമായ മോഹന്‍ ജുനേജ (54) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റ നില വഷളായതിനെ തുടര്‍ന്ന് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി സിനിമാമേഖലയില്‍ തിളങ്ങുന്ന മോഹന്‍ ജുനേജ നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ഹാസ്യപ്രധാനമായ നിരവധി കഥാപാത്രങ്ങളെ മോഹന്‍ ജുനേജ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായി മാറിയ കെ.ജി.എഫ് ചാപ്റ്റര്‍ 2, കെ.ജി.എഫ് ചാപ്റ്റര്‍ 1 എന്നീ രണ്ടു ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

mohan

യാഷിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളായ കെ.ജി.എഫിന്റെ രണ്ടു ഭാഗങ്ങളിലും കഥ പറഞ്ഞുതുടങ്ങിയ നടനാണ് മോഹന്‍ ജുനേജ. രാജ്യത്താകെ തരംഗമായ കെ.ജി.എഫിലെ മോഹന്‍ ജുനേജയുടെ വേഷം ശ്രദ്ധേയമായിരുന്നു. 'ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്‌സ്റ്റര്‍...അവന്‍ ഒറ്റയ്ക്കാണ് വന്നത്...മോണ്‍സ്റ്റര്‍...' കെജിഎഫ് സിനിമയിലെ ആരാധകരെ വാനോളം ആവേശം കൊള്ളിച്ച ഈ ഡയലോഗ് പറഞ്ഞത് മോഹന്‍ ജുനേജ ആയിരുന്നു.

നാഗരാജ എന്ന ഇന്‍ഫോര്‍മറിന്റെ വേഷത്തില്‍ കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ ജുനേജയുടെ ഡയലോഗ് ഡെലിവെറിയും ശരീരഭാഷയും ആ ഡയലോഗിനെ മറ്റൊരു തലത്തിലെത്തിച്ചിരുന്നു.

mohan

കീര്‍ത്തി സംവിധാനം ചെയ്യുന്ന അന്‍ഡോന്‍ഡിട്ടു കാല എന്ന കന്നഡ ചിത്രത്തിലാണ് മോഹന്‍ ജുനേജ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ തുംകുര്‍ സ്വദേശിയാണ് മോഹന്‍. ബംഗലൂരുവില്‍ തന്നെയായിരുന്നു മോഹന്റെ പഠനവും സ്ഥിരതാമസവും. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തന്നെ നടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

Pushpaയും rockeyയും ഏറ്റുമുട്ടിയാൽ ? | Filmibeat Malayalam

നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. സിനിമാമേഖലയിലെ നിരവധി പ്രമുഖരും അനുശോചനം അര്‍പ്പിച്ചിട്ടുണ്ട്.

More from Filmibeat

Read more about: yash kgf kannada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X